സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്നാം ടി 20 യിലെ തകർപ്പൻ ജയത്തോടെ പരമ്പര സമനിലയിലക്കിയിരിക്കുകയാണ് ഇന്ത്യ.106 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 201 എന്ന വമ്പൻ സ്കോർ ഉയർത്തി. എന്നാൽ 202 റൺസ് വിജയ് ലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്ക വെറും 95 റൺസിൽ ദക്ഷിണാഫ്രിക്കൻ നിര ഓൾ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.
5 വിക്കറ്റ് നേടിയ കുൽദീപ് യാദവും 2 വിക്കറ്റ് രവീന്ദ്ര ജഡേജയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഭുവനേശ്വർ കുമാറിന് ശേഷം ടി20യിൽ ഒന്നിലധികം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി കുൽദീപ് യാദവ് മാറി. ഏറ്റവും പ്രധാനമായി നാഴികക്കല്ലിലെത്തിയ ആദ്യ ഇന്ത്യൻ സ്പിന്നറായി.കുൽദീപിനും ഭുവനേശ്വറിനും ടി20യിൽ രണ്ട് ഫിഫറുകൾ ഉണ്ട്.ടി20യിൽ ഒന്നിലധികം ഫൈഫറുകൾ നേടുന്ന 13-ാമത്തെ ബൗളർ കൂടിയാണ് കുൽദീപ്.നാല് ഇന്ത്യക്കാർ മാത്രമാണ് ടി20യിൽ ഫിഫർ നേടിയത് .
Kuldeep finishes with five and finishes the game @StarSportsIndia
— ESPNcricinfo (@ESPNcricinfo) December 14, 2023
Tune-in to the 3rd #SAvIND T20I LIVE NOW | Star Sports Network #Cricket pic.twitter.com/dZwHk4SmvD
അമീർ കലീം (ഒമാൻ), ആഷ്ടൺ അഗർ (ഓസ്ട്രേലിയ), ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക), ഭുവനേശ്വർ (ഇന്ത്യ), ധ്രുവ്കുമാർ മൈസൂറിയ (ബോട്സ്വാന), ലസിത് മലിംഗ (ശ്രീലങ്ക), അജന്ത മെൻഡിസ് (ശ്രീലങ്ക), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) എന്നിവർക്ക് ശേഷം , ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), ടിം സൗത്തി (ന്യൂസിലൻഡ്), ഉമർ ഗുൽ (പാകിസ്ഥാൻ), സക്കർ തഖാവി (സ്വീഡൻ) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു ബൗളർമാർ.
Kuldeep Yadav capped off his birthday with a career-best spell in Johannesburg 🙌
— ICC (@ICC) December 15, 2023
More ➡️ https://t.co/uPjtWlKTOz pic.twitter.com/cSqRv1GeB5
കുൽദീപ് 2.5-0-17-5 എന്ന കണക്കിൽ ഫിനിഷ് ചെയ്തു,ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലിസാദ് വില്യംസ് എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപിന് ലഭിച്ചത്.അഞ്ച് വിക്കറ്റ് നേട്ടം പിറന്നാള്‍ ദിനത്തില്‍ വന്നതും കുല് ദീപിന് പ്രത്യേകതയായിരുന്നു. ഡിസംബർ 14 ന് റിസ്റ്റ് സ്പിന്നറിന് 29 വയസ്സ് തികഞ്ഞു.“ഞങ്ങൾ ആക്രമണാത്മക ക്രിക്കറ്റ് കളിച്ചു, ക്യാപ്റ്റനെന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്. കുൽദീപ് യാദവ് മൂന്ന് നാല് വിക്കറ്റുകളിൽ ഒരിക്കലും സന്തുഷ്ടനല്ല. അവൻ ഇന്ന് തന്റെ ക്ലാസ് കാണിച്ചു, പന്ത് കൊണ്ട് ഗംഭീരമായിരുന്നു. ഒരു തികഞ്ഞ സ്വയം ജന്മദിന സമ്മാനം” സ്പിന്നറെക്കുറിച്ച് സൂര്യപറഞ്ഞു
As it says, just 🇼O🇼! 🎯
— Sportskeeda (@Sportskeeda) December 14, 2023
Kuldeep Yadav picked up four wickets in his last 6 deliveries! 😲#KuldeepYadav #SAvIND #Cricket #Sportskeeda pic.twitter.com/oYdST6HL8o
ഇതുവരെ 34 ടി20 മത്സരങ്ങളിൽ നിന്ന് കുൽദീപ് 6.68 എന്ന മികച്ച എക്കോണമി റേറ്റിൽ 58 വിക്കറ്റ് വീഴ്ത്തി. ഡിസംബർ 17 ഞായറാഴ്ച ജൊഹാനസ്ബർഗിൽ തന്നെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കുൽദീപ് പങ്കെടുക്കും.