2019-ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ ഒമ്പത് കളികളിൽ ഏഴും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യ ആദ്യ സെമിയിൽ ന്യൂസിലൻഡിനെയാണ് നേരിട്ടത്.മഴ തടസ്സപ്പെട്ടതിനെ തുടർന്ന് കളി റിസർവ് ദിനത്തിലേക്ക് കടക്കുകയും മത്സരത്തിൽ ന്യൂസിലൻഡ് 18 റൺസിന് വിജയിക്കുകയും ചെയ്തു.
2023 ൽ ലീഗ് ഘട്ടത്തിൽ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. ഇത്തവണ ഒമ്പത് മത്സരങ്ങളും ജയിച്ച ഇന്ത്യ 2019 സെമി ഫൈനലിന്റെ ആവർത്തനമായ ന്യൂസിലൻഡിനെ നേരിടും.ഐസിസി ടൂർണമെന്റുകളിൽ എന്നും ന്യൂസീലൻഡ് എന്നും ഇന്ത്യയുടെ വഴിമുടക്കിയായിരുന്നു.2019 ലെ വേൾഡ് കപ്പിന് ശേഷം രണ്ട് വർഷത്തിന് ശേഷം ഉദ്ഘാടന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലിലും ഇന്ത്യ ബ്ലാക്ക് ക്യാപ്സിനോട് കീഴടങ്ങി.ഇത്തവണ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് കിവീസിനെതിരെ വിജയ സാധ്യത കൂടുതലാണ്. ഇന്ത്യ ഇതിനകം ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് മുൻകാല റെക്കോർഡുകളെക്കുറിച്ച് അതികം ചിന്തിക്കാറില്ല.2019 ലെ സെമിഫൈനൽ നാല് വർഷം മുമ്പായിരുന്നു, ”ഞായറാഴ്ച ബെംഗളൂരുവിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തിയ ശേഷം കുൽദീപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അതിന് ശേഷം ഞങ്ങൾ ധാരാളം ഉഭയകക്ഷി പരമ്പരകൾ കളിച്ചിട്ടുണ്ട്, അതിനാൽ ഞങ്ങൾക്ക് ഇന്ത്യയിലെ സാഹചര്യങ്ങൾ അറിയാം, അവർക്കും അറിയാം. ഞങ്ങളുടെ തയ്യാറെടുപ്പ് മികച്ചതായിരുന്നു, ടൂർണമെന്റിലുടനീളം മികച്ച ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു” കുൽദീപ് പറഞ്ഞു,“അതിനാൽ, അടുത്ത മത്സരത്തിലും ഞങ്ങൾ അതേ സിരയിൽ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ ഇന്ത്യ തങ്ങളുടെ വിജയ പരമ്പര ഇപ്പോൾ 9 മത്സരങ്ങളാക്കി ഉയർത്തി, അത് ഉറപ്പാക്കുന്നതിൽ കുൽദീപ് നിർണായക പങ്ക് വഹിച്ചു. ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ ഒമ്പത് മത്സരങ്ങളിൽ നിന്ന് 4.15 എക്കണോമിയിൽ 14 വിക്കറ്റ് വീഴ്ത്തി.“ഞാൻ എന്റെ താളത്തിലും ശക്തിയിലും പ്രവർത്തിക്കുകയും ബാറ്റ്സ്മാൻ എന്നെ എങ്ങനെ കളിക്കാൻ ശ്രമിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കഴിയുന്നത്ര ഗുഡ് ലെങ്ത് ഏരിയയിൽ പന്ത് എറിയുകയാണ് എന്റെ ലക്ഷ്യം,” കുൽദീപ് വിശദീകരിച്ചു.
India's left-arm spinner #KuldeepYadav has discussed the unique challenges bowlers face at Mumbai's Wankhede Stadium, highlighting the importance of securing early wickets in a high-stakes #WorldCup semi-final against New Zealand.https://t.co/9Ym7lPJx51 pic.twitter.com/eA8dvYNmgm
— The Times Of India (@timesofindia) November 13, 2023
ഇന്ത്യയും ന്യൂസിലൻഡും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും, ഇത് ബാറ്റർമാർ ഭരിക്കുന്ന വേദിയാണ്.കുൽദീപിന് അത് അറിയാം, പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നത് നിർണായകമാണെന്ന് അദ്ദേഹം കരുതുന്നു.“ബൗൾ ചെയ്യാൻ ബുദ്ധിമുട്ടുള്ള വേദിയാണിത്. ബാറ്റ്സ്മാൻമാർ പലപ്പോഴും അവിടെ ആധിപത്യം പുലർത്തുന്നു. ടി20യിൽ നിന്ന് വ്യത്യസ്തമായി, തീർച്ചയായും ബൗളർമാർക്ക് കളിയിലേക്ക് തിരിച്ചുവരാൻ ധാരാളം സമയമുണ്ട്.എതിരാളികളുടെയും മുകളിൽ എത്താൻ നിങ്ങൾക്ക് രണ്ട് നേരത്തെ വിക്കറ്റുകൾ ആവശ്യമാണ്” കുൽദീപ് പറഞ്ഞു.