പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെക്കായുള്ള സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ വമ്പൻ ഓഫർ ആയിരുന്നു ട്രാൻസ്ഫർ മാർക്കറ്റിലെ സംസാര വിഷയം.300 മില്യൺ യൂറോയുടെ വമ്പൻ ട്രാൻസ്ഫർ തുക പി എസ് ജിക്ക് അൽ ഹിലാൽ ഓഫർ ചെയ്തു. സൗദി ക്ലബ് മുന്നിൽ വെച്ച ഓഫർ പിഎസ്ജി സ്വീകരിച്ചുവെന്ന് പലരും റിപ്പോർട്ട് ചെയ്തിരുന്നു.
24 കാരനായ സ്ട്രൈക്കറുമായി നേരിട്ട് ചർച്ച നടത്താനും അടുത്ത സീസൺ പേർഷ്യൻ ഗൾഫിൽ കളിക്കാൻ പ്രേരിപ്പിക്കാനും പാരീസിലേക്ക് ഒരു പ്രതിനിധി സംഘവുമായി പിഎസ്ജിയുടെ അനുമതിയോടെ യാത്ര ചെയ്ത അൽ-ഹിലാലിന്റെ ഓഫർ പ്രതീക്ഷിച്ചതുപോലെ നിരസിച്ചിരിക്കുകയാണ്.PSG അംഗീകരിച്ച 300 മില്യൺ യൂറോയുടെ അമ്പരപ്പിക്കുന്ന ഓഫറുമായെത്തിയ സൗദി ടീമുമായുള്ള ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ വേണ്ടെന്നു വെച്ചിരിക്കുകയാണ് എംബപ്പേ.
ഈ ഡീൽ നടക്കുകയാണെങ്കിൽ ഇമേജ് അവകാശങ്ങളിൽ നിന്നും സ്പോൺസർഷിപ്പ് ഡീലുകളിൽ നിന്നുമുള്ള അധിക വരുമാനത്തിന് പുറമെ ഫ്രാൻസ് ക്യാപ്റ്റന് 200 ദശലക്ഷം യൂറോ പ്രതിഫലം ലഭിക്കും.തന്റെ കരാറിന്റെ അവസാന വർഷം ക്ലബ്ബിൽ പൂർത്തിയാക്കാനാണ് തന്റെ ഉദ്ദേശമെന്നും എന്നാൽ പിഎസ്ജിയുമായി പുതുക്കില്ലെന്നും എംബാപ്പെ ഇതിനകം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.ജൂൺ 13 ന് പിഎസ്ജിയുടെ ആസ്ഥാനത്തേക്ക് അയച്ച കത്തിൽ അദ്ദേഹം രേഖാമൂലം ഇത് വ്യകതമാക്കിയിരുന്നു.
◉ Mbappé doesn’t want to negotiate with Al Hilal.
— Fabrizio Romano (@FabrizioRomano) July 26, 2023
◉ PSG sources believe he agreed a secret pre deal with Real Madrid.
◉ PSG, convinced Kylian ONLY wants to sign for Madrid.
◉ Al Hilal agreed terms with Verratti, as revealed — talks on with PSG.
🎥 https://t.co/c0b76ARIrL pic.twitter.com/9TAH9OVrll
2024 വരെയാണ് അൽ ഹിലാലിന്റെ വമ്പൻ ഓഫറിന്റെ കരാർ ഉള്ളത്. അതിനുശേഷം ഫ്രീ ഏജന്റ് ആകുന്ന കിലിയൻ എംബാപ്പെക്ക് തന്റെ ഇഷ്ടപ്രകാരം മറ്റൊരു ടീമിലേക്ക് ചേക്കേറാനുള്ള അവകാശവുമുണ്ട്.ഫ്രീ ട്രാൻസ്ഫറിലൂടെ ക്ലബ്ബ് വിടുമെന്നതിനാൽ അതിനുമുമ്പായി തന്നെ നല്ലൊരു സംഖ്യ ട്രാൻസ്ഫർ തുക വാങ്ങി മറ്റൊരു ക്ലബ്ബിന് വിൽക്കാം എന്ന ഉദ്ദേശമാണ് പി എസ് ജിക്കുള്ളത്. മുൻ മൊണാക്കോ ഫോർവേഡ് സൗദി അറേബ്യയിൽ നിന്നുള്ള അതിശയകരമായ ഓഫർ കേൾക്കുന്നത് പോലും പരിഗണിച്ചില്ല. അറേബ്യൻ പെനിൻസുലയിലേക്ക് പോകുന്നത് ഇപ്പോൾ അദ്ദേഹത്തിന്റെ പദ്ധതിയിലല്ല എന്നത് വ്യക്തമാണ്.
🎥 @KMbappe ⚽️#PSGHAC 2-0 pic.twitter.com/S8pcYveSLg https://t.co/40w46W2Rqv
— Paris Saint-Germain (@PSG_English) July 21, 2023