കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് : അവസാനം ഇത് നടക്കുമോ? |Kylian Mbappe 

ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്, സൂപ്പർ താരം കരാർ പുതുക്കുന്നില്ലെങ്കിൽ വിൽക്കുമെന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി പ്രഖ്യാപിച്ചതോടെയാണ് എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ വീണ്ടും സജീവമായത്.

ഈ വാർത്ത പുറത്ത് വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് റയൽ മാഡ്രിഡ് ആയിരുന്നു. കൈലിയൻ എംബാപ്പെയോടുള്ള റയൽ മാഡ്രിഡിന്റെ അപാരമായ താല്പര്യം എല്ലാവർക്കുമറിയാം.രണ്ട് സീസണുകളായി ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞു നിൽക്കുന്നതാണ് റയൽ മാഡ്രിഡും കൈലിയൻ എംബാപ്പെയും.2021/22 സീസണിന്റെ അവസാനത്തിൽ ഇരു ടീമുകളും തമ്മിൽ വാക്കാലുള്ള കരാറുണ്ടായതായി റിപ്പോർട്ടുകളുണ്ട്.അതിനു മുമ്പുള്ള സീസണിൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് എംബാപ്പെയ്‌ക്ക് വേണ്ടി പിഎസ്ജിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാൽ രണ്ടു അവസരങ്ങളിലും ആ ട്രാൻസ്ഫർ യാഥാർഥ്യമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞില്ല.PSG യിൽ കളിക്കുമ്പോൾ എംബാപ്പെ നിരവധി റെക്കോർഡുകൾ തകർക്കുകയും ക്ലബ്ബിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർ ആകുകയും ചെയ്‌തെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ വിജയികളുടെ പോഡിയത്തിലേക്ക് ക്ലബ്ബിനെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ അവരുടെ സ്ക്വാഡ് പരിഗണിക്കുമ്പോൾ ട്രോഫി നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. ടീമിനുള്ളിലെ ആഭ്യന്തര പ്രശ്‍നം കാരണം ലയണൽ മെസ്സി, സെർജിയോ റാമോസ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഇതിനകം ക്ലബ് വിട്ടു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും സൗദി ക്ലബ്ബുകളിൽ നിന്നും എംബാപ്പക്ക് ഓഫറുകൾ വന്നിട്ടുണ്ട്. ഫ്രഞ്ച് ക്യാപ്റ്റന് വേണ്ടി വമ്പൻ കരാറാണ് സൗദി തയ്യാറാക്കിയത്. ഇതൊക്കെയുണ്ടെങ്കിലും കൈലിയൻ എംബാപ്പെയെ സൈൻ ചെയ്യാനുള്ള പ്രധാന ക്ലബ് റയൽ മാഡ്രിഡ് തന്നെയാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന എംബാപ്പയുടെ ലക്‌ഷ്യം സാക്ഷാത്കരിക്കാൻ ഏറ്റവും നല്ല മാർഗം 14 തവണ കിരീടം നെയ്ദ്യ റയൽ മാഡ്രിഡിൽ എത്തുക എന്നതാണ്.

Rate this post
Kylian Mbappe