‘എംബാപ്പെ പോകാൻ സമയമായെന്ന് ഞാൻ കരുതുന്നു’ : പിഎസ്ജിക്ക് ശക്തമായ മുന്നറിയിപ്പ് നൽകി മുൻ ഡയറക്ടർ| Kylian Mbappé

ഫ്രഞ്ച് ലീഗ് 1 ചാമ്പ്യന്മാരായ പിഎസ്ജിയും സൂപ്പർ താരം കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം അത്ര മികച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്.അടുത്ത സീസണിന്റെ അവസാനത്തോടെ തന്റെ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് താരം പറഞ്ഞതിനെത്തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം കഴിഞ്ഞ മാസം കൂടുതൽ വഷളായി മാറുകയും ചെയ്തു.

2024 ജൂണിൽ ഫ്രഞ്ച് താരം ഫ്രീ ഏജന്റ് ആയി മാറും.പിഎസ്ജിയിലെ കരാർ റദ്ദാക്കാൻ എംബാപ്പെ തീരുമാനിച്ചാൽ പിഎസ്ജിയിലെ കരാർ റദ്ദാക്കാൻ എംബാപ്പെ തീരുമാനിച്ചാൽ ഫ്രഞ്ച് ക്ലബ്ബിന് അദ്ദേഹത്തെ സൈൻ ചെയ്യാൻ ചെലവഴിച്ച 180 മില്യൺ യൂറോയിൽ (197 മില്യൺ ഡോളർ) ഒന്നും തിരിച്ചുപിടിക്കാൻ കഴിയില്ല.പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി തന്നെ ക്ലബ് സൗജന്യമായി താരത്തെ പോകാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ അഞ്ച് ലീഗ് 1 സീസണുകളിൽ ടോപ് സ്‌കോററായി ഫിനിഷ് ചെയ്‌ത എംബാപ്പെയെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് സൂചനയുണ്ട്.

കൈലിയൻ എംബാപ്പെയുടെ അവസ്ഥയിൽ മുൻ പാരീസ് സെന്റ് ജെർമെയ്ൻ ഡയറക്ടർ ലിയോനാർഡോ തന്റെ മുൻ ക്ലബിന് ശക്തമായ മുന്നറിയിപ്പ് നൽകി.“പി‌എസ്‌ജിയുടെ നന്മയ്ക്കായി, എന്തുതന്നെയായാലും എംബാപ്പെ പോകാൻ സമയമായെന്ന് ഞാൻ കരുതുന്നു” ബ്രസീലിയൻ താരം എൽ’ഇക്വിപ്പിനോട് പറഞ്ഞു.”കൈലിയൻ എംബാപ്പെക്ക് മുമ്പ് പാരീസ് സെന്റ് ജെർമെയ്ൻ ഉണ്ടായിരുന്നു, അദ്ദേഹത്തിന് ശേഷം അത് നിലനിൽക്കും. ആറ് വർഷമായി അദ്ദേഹം പാരീസിലാണ്. ഈ ആറു വർഷത്തിനിടയിൽ അഞ്ച് വ്യത്യസ്ത ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട് (2018ലും 2022ലും റയൽ മാഡ്രിഡ്, 2019ൽ ലിവർപൂൾ, 2020ൽ ബയേൺ മ്യൂണിക്ക്, 2021ൽ ചെൽസി, 2023ൽ മാഞ്ചസ്റ്റർ സിറ്റി), ഇവയിലൊന്നും എംബാപ്പെ ഉണ്ടായിരുന്നില്ല. അതിനർത്ഥം അദ്ദേഹമില്ലാതെ ഈ മത്സരം വിജയിക്കുക എന്നത് പൂർണ്ണമായും സാധ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 11 ലീഗ് 1 കിരീടങ്ങളിൽ ഒമ്പതും PSG നേടിയിട്ടുണ്ട്, എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രകടനമാണ് എംബാപ്പെയുടെ നിരാശ. വലിയ താരങ്ങളെ ടീമിൽ എത്തിച്ചിട്ടും കിരീടം നേടാൻ പാരീസ് ക്ലബിന് സാധിച്ചില്ല.പിഎസ്ജിക്ക് വേണ്ടി കളിക്കുന്നത് കാര്യമായി സഹായിക്കില്ലെന്ന വിവാദ പ്രസ്താവന കൈലിയൻ എംബാപ്പെ നടത്തുകയും ചെയ്തു.”പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്നത് കാര്യമായി സഹായിക്കില്ലെന്ന് ഞാൻ കരുതുന്നു, കാരണം അത് ഭിന്നിപ്പിക്കുന്ന ടീമാണ്, ഭിന്നിപ്പിക്കുന്ന ക്ലബ്ബാണ്,” ഫ്രാൻസ് ഫുട്ബോൾ മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ടീമിന്റെ ഉള്ളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു.

Rate this post
Kylian Mbappépsg