മെസ്സിയും ഇൻ്റർ മിയാമിയും അറ്റ്ലാൻ്റ യുണൈറ്റഡിനോട് തുടർച്ചയായ രണ്ടാം തോൽവിയോടെ MLS കപ്പ് പ്ലേഓഫിൽ നിന്നും പുറത്ത്. ഇന്ന് നടന്ന മൂന്നാം ഘട്ട മത്സരത്തിൽ അറ്റ്ലാന്റ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മയമിയെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ജയിച്ച മയാമിക്ക് അടുത്ത രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങേണ്ടി വന്നു.
മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്റർ മയാമിക്ക് ലഭിച്ചത്. 17 ആം മിനുട്ടിൽ നേടിയ ഗോളിൽ മാറ്റിയാസ് റോജാസ് ഇന്റർ മയാമിയെ മുന്നിലെത്തിച്ചു. ശക്തമായി തിരിച്ചുവന്ന അറ്റ്ലാന്റ മയാമിക്ക് വലിയ ബീഴാനി ഉയർത്തി. രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി അറ്റ്ലാന്റ ഞെട്ടിക്കുന്ന ലീഡ് നേടി. ജമാൽ തിയാരെയുടെ വകയായിരുന്നു രണ്ട് ഗോളുകളും. 19, 21 മിനുട്ടുകളാണ് ഗോൾ പിറന്നത്.
Another game, another assist for Amador. ATLANTA LEAD!@ATLUTD // Audi #MLSCupPlayoffs pic.twitter.com/9oI18VqPsR
— Major League Soccer (@MLS) November 10, 2024
ഹാഫ്‌ടൈമിൽ പിന്നിൽ നിന്ന ഇൻ്റർ മിയാമി കളിയെ വഴിതിരിച്ചുവിടാൻ തീരുമാനിച്ച് പിച്ചിലേക്ക് മടങ്ങി. പൊസഷനിൽ ആധിപത്യം പുലർത്തുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടും, സമനില ഗോൾ അവ്യക്തമായി തുടർന്നു. എന്നാൽ 65 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഗോളിൽ മയാമി ഒപ്പമെത്തി. വലതു വിങ്ങിൽ നിന്നും വന്ന ക്രോസിൽ അർജൻ്റീനിയൻ സൂപ്പർ താരം ഹെഡറിലൂടെയാണ് ഗോൾ നേടിയത്.
Miami need a goal. Who else? MESSI delivers.@InterMiamiCF // Audi #MLSCupPlayoffs pic.twitter.com/jqYMye2FCj
— Major League Soccer (@MLS) November 10, 2024
എന്നാൽ 76 ആം മിനുട്ടിൽ നിർണ്ണായകമായ ഒരു കൗണ്ടർപഞ്ചിലൂടെ അറ്റ്ലാൻ്റ യുണൈറ്റഡ് പെട്ടെന്ന് ലീഡ് നേടിയതിനാൽ ഇൻ്റർ മിയാമിയുടെ പ്രതീക്ഷകൾ തകർന്നു.ലയണൽ മെസ്സിയുടെ സമനില ഗോളിന് പത്ത് മിനിറ്റിന് ശേഷം, ബാർട്ടോസ് സ്ലിസ് ഒരു ഫ്ളോട്ടഡ് ക്രോസിൽ നിന്നും ഗോൾകീപ്പർ ഡ്രേക്ക് കാലെൻഡറിനെ നിസ്സഹായനാക്കി ഒരു ശക്തമായ ഹെഡ്ഡർ ഗോൾ നേടി സ്കോർ 3 -2 ആക്കി.