വെറും നാല് മത്സരങ്ങൾകൊണ്ട് ഇന്റർ മയാമിയുടെ 2023 ലെ ടോപ് ഗോൾ സ്കോററായി മാറി ലയണൽ മെസ്സി |Lionel Messi

ലീഗ് കപ്പിൽ ഇന്ന് നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ എഫ്സി ഡലാസിനെ തോൽപ്പിച്ചുകൊണ്ട് ഇന്റർമിയാമി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലിയോ മെസ്സിയാണ് ടീമിന്റെ വിജയത്തിൽ ചുക്കാൻ പിടിച്ചത്.പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ആണ് ടീം ക്വാർട്ടർ ഫൈനലിലേക്ക് ഇടം നേടുന്നത്.

എം‌എൽ‌എസ് ക്ലബ്ബിനായി നാല് ലീഗ് കപ്പ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയതിന് ശേഷം 2023 ൽ ലയണൽ മെസ്സി ഇപ്പോൾ ഇന്റർ മിയാമിയുടെ ടോപ് സ്‌കോററാണ്.ലീഗ് കപ്പിൽ മിയാമിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ് മെസ്സി. തന്റെ അരങ്ങേറ്റത്തിൽ ക്രൂസ് അസുലിനെതിരെ ഒരു ഫ്രീ-കിക്ക് സമനില ഗോൾ നേടിയ ശേഷം, അറ്റ്ലാന്റ യുണൈറ്റഡിനും ഒർലാൻഡോ സിറ്റിക്കും എതിരെ മെസ്സി ബാക്ക് ടു ബാക്ക് ബ്രേസുകൾ നേടിയിരുന്നു.ഇന്നലെ അവസാന 16-ൽ എഫ്‌സി ഡാളസിനെതിരെ മിയാമിക്ക് വേണ്ടിയുള്ള തന്റെ ആദ്യ എവേ മത്സരത്തിൽ അദ്ദേഹം മറ്റൊരു ഇരട്ട ഗോളുകൾ നേടി.

ഇന്റർ മിയാമിയെ ആറാം മിനുട്ടിൽ തന്നെ ലയണൽ മെസി മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയ മുൻ ബാഴ്‌സലോണ താരം ജോർദി ആൽബയാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്. ജോർദി ആൽബ വിങ്ങിൽ നിന്നും നൽകിയ പാസ് ബോക്‌സിനു പുറത്തു നിന്നും മനോഹരമായൊരു ഷോട്ടിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു.85 ആം മിനുട്ടിൽ ഫ്രീ കിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിൽ ലയണൽ നെസ്സി ഇന്റർ മിയാമിയെ ഒപ്പമെത്തിച്ചു.

നിശ്ചിത സമയത്ത് 4 ഗോളുകളുടെ സമനിലയിൽ അവസാനിച്ച മത്സരം പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇന്റർമിയാമി നേടിയെടുക്കുകയായിരുന്നു.2003-ൽ വെറും നാല് മത്സരങ്ങളിൽ നിന്ന് ഇന്റർ മിയാമിയുടെ മുൻനിര ഗോൾ സ്‌കോററാണ് മെസ്സി .ഇന്റർ മിയാമിയുടെ എക്കാലത്തെയും മികച്ച അഞ്ച് സ്‌കോറർമാരിൽ ഇടം പിടിക്കാനും മെസ്സിക്ക് സാധിച്ചു.2020-22 കാലയളവിൽ 29 ഗോളുകൾ നേടിയ മുൻ അർജന്റീന ടീമംഗം ഗോൺസാലോ ഹിഗ്വെയ്ൻ ആണ് ഇന്റർ മിയാമിയുടെ ടോപ് സ്‌കോറർ.

ലിയനാർഡോ കാമ്പാന 16 ഗോളുകാലുമായി രണ്ടാം സ്ഥാനത്താണ്.64 ഔട്ടിംഗുകളിൽ നിന്ന് എട്ട് തവണ വലകുലുക്കിയ ഫിൻലൻഡ് ഇന്റർനാഷണൽ റോബർട്ട് ടെയ്‌ലറുമായി എക്കാലത്തെയും പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ മെസ്സി ഒരു ഗോൾ മാത്രം അകലെയാണ്.നിലവിൽ ഒരു കളിയിൽ 1.75 ഗോളുകൾ എന്ന നിരക്കിലാണ് മെസ്സി സ്‌കോർ ചെയ്യുന്നത്.വെള്ളിയാഴ്ച നടക്കുന്ന ലീഗ് കപ്പിന്റെ സെമി ഫൈനലിൽ ഷാർലറ്റ് എഫ്‌സി അല്ലെങ്കിൽ ഹ്യൂസ്റ്റൺ ഡൈനാമോ എഫ്‌സിക്കെതിരെ ഇന്റർ മിയാമി ഇറങ്ങും.

Rate this post
lionel messi