വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi

നിലവിൽ വന്നത് മുതൽ ഇന്റർമിയാമി മേജർ ലീഗ് സോക്കർ ആരാധകരുടെ ഇഷ്ട ക്ലബ് ആയിരുന്നില്ല. 2018 ൽ നിലവിൽ വന്ന ക്ലബിന് കാര്യമായ ഒരു നേട്ടവും കൈവരിക്കാൻ സാധിച്ചിട്ടില്ല.തുടർച്ചായി തോൽവികൾ നേരിട്ടിരുന്ന ക്ലബ്ബിന്റെ സ്ഥാനം ഇപ്പോഴും അവസാനമായിരിക്കും. എന്നാൽ ഒറ്റ ട്രാസ്ഫറിലൂടെ ഇന്റർ മിയാമി ആകെ മാറിയിരിക്കുകയാണ്.

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ക്ലബിന് മാത്രമല്ല അമേരിക്കയിലെ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് കൊണ്ട് വന്നത്. 36 ആം വയസ്സിലും മൈതാനത്തിനകത്തും പുറത്തും മെസ്സി റെക്കോർഡുകൾ തകർത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോ, ടോം ബ്രാഡി, ലെബ്രോൺ ജെയിംസ് എന്നിവരെ മറികടന്ന് ലയണൽ മെസ്സി ജേഴ്സി വിൽപ്പനയിൽ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ്.

24 മണിക്കൂറിനുള്ളിൽ സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ജേഴ്സി എന്ന റെക്കോർഡ് ലയാണ് ക്ളയിംസി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ 2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും, ടോം ബ്രാഡി 2020-ൽ ടാംപാ ബേ ബക്കാനിയേഴ്സിലും, ലെബ്രോൺ ജെയിംസ് 2018-ൽ LA ലേക്കേഴ്‌സിലും ചേർന്നപ്പോൾ വിറ്റഴിഞ്ഞ ജേഴ്സിയുടെ റെക്കോർഡാണ് മെസ്സി മറികടന്നത്. ഇത് മാത്രമല്ല ഗൂഗിൾ സേർച്ച് അനുസരിച്ച് ഇന്റർ മിയാമിയുടെ ആഗോള ജനപ്രീതി 1,200% വർദ്ധിചിരിക്കുകയാണ്.

മെസ്സിയുടെ വരവിനു ശേഷം മിയാമിയുടെ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വില്പനയിൽ വലിയ വർധനവുണ്ടായി.ഇന്റർ മിയാമി ജേഴ്സിയിൽ മൂന്നു മത്സരങ്ങൾ കളിച്ച മെസ്സി അഞ്ചു ഗോളുകളുമായി മിന്നുന്ന ഫോമിലാണ് കളിച്ച കൊണ്ടിരിക്കുന്നത്. മെസ്സി കളിച്ച മത്സരങ്ങളിലെല്ലാം ഇന്റർ മിയാമി വിജയം നേടുകയും ചെയ്തു.ഒരു ഡസൻ ലീഗ് കിരീടങ്ങൾ, നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, അർജന്റീനയ്ക്ക് ലോകകപ്പ്, കോപ്പ അമേരിക്ക ട്രോഫികൾ അടക്കം നേടാൻ സാധിക്കുന്നതെല്ലാം നേടിയിട്ടാണ് മെസ്സി ഇന്റർ മിയാമിയിലെത്തിയത്.ഇപ്പോഴും അത് മെസ്സിയുടെ ലോകം തന്നെയാണ്. നമ്മൾ അതിൽ ജീവിക്കുന്നതേയുള്ളു.

Rate this post