ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനക്ക് ഞെട്ടിക്കുന്ന തോൽവിയാണു ഏറ്റുവാങ്ങേണ്ടി വന്നത്. ബ്യൂണസ് ഐറിസിലെ ലാ ബൊംബോനേര സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വായ് 2-0 ന് അർജന്റീനയെ തോൽപിച്ചു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ തോൽവിക്ക് ശേഷം ഒരു മത്സരം പോലും അര്ജന്റീന പരാജയപ്പെട്ടിരുന്നില്ല .
10 ടീമുകളുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അർജന്റീന ഇപ്പോഴും മുന്നിലാണ്. 10 പോയിന്റുള്ള ഉറുഗ്വായ് രണ്ടാമതാണ്. കൊളംബിയയ്ക്ക് ഒമ്പതും വെനസ്വേലയ്ക്ക് എട്ട് പോയിന്റും ഉണ്ട്.ബ്രസീൽ ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.ഇക്വഡോർ, പരാഗ്വേ, ചിലി എന്നിവർക്ക് അഞ്ച് പോയിന്റ് വീതമുണ്ട്. ബൊളീവിയയ്ക്ക് മൂന്നും പെറുവിന് ഒന്നും.2023-ലെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ ലയണൽ മെസ്സിയെയും എമിലിയാൻസോ മാർട്ടിനെസിനെയും ഹോം ടീം ആദരിച്ചുകൊണ്ടാണ് മത്സരം ആരംഭിച്ചത്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാച്ചിൻ ട്രോഫി മാർട്ടിനെസ് സ്വന്തമാക്കിയത്.
🚨Watch: Lionel Messi defending his… Bodyguard during the game💪😡🤣#Messi #Argentina #Uruguay pic.twitter.com/vyKFiytRNS
— Inter Miami News Hub (@Intermiamicfhub) November 17, 2023
കളി തുടങ്ങി പത്തൊൻപത് മിനിറ്റായപ്പോൾ ഇരു ടീമിലെയും കളിക്കാർ തമ്മിൽ ഏറ്റുമുട്ടി. ലയണൽ മെസ്സി ഉറുഗ്വേ താരം കൈമുട്ട് മത്യാസ് ഒലിവേരയുടെ നെഞ്ചിൽ വെക്കുകയും കഴുത്തിൽ പിടിക്കുകയും ചെയ്തു.ഉറുഗ്വൻ താരമായ മാനുവൽ ഉഗാർത്തെ റോഡ്രിഗോ ഡി പോളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെയാണ് പ്രശനങ്ങൾ ആരംഭിച്ചത്. ഡി പോളിനെതീരെ ഉറുഗ്വേതാരം അശ്ലീല ആംഗ്യം കാണിച്ചതോടെയാണ് കൂടുതൽ രൂക്ഷമായത്.ഇതേ തുടർന്ന് രണ്ട് ടീമുകളിലെ താരങ്ങളും തമ്മിൽ കയ്യാങ്കളി അരങ്ങേറുകയായിരുന്നു.
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 17, 2023
മത്സരത്തിന്റെ 40-ാം മിനിറ്റിൽ മത്തിയാസ് വിനയുടെ ഇടത് വശത്ത് നിന്നുള്ള പാസ് റൊണാൾഡോ അരൗജോ ഗോളാക്കി മാറ്റി മാർസെലോ ബിയൽസ യുടെ ടീമിന് ലീഡ് നേടികൊടുത്തു .ലോകകപ്പ് ഫൈനലിൽ കൈലിയൻ എംബാപ്പെ ഹാട്രിക്കിന് ശേഷം ആൽബിസെലെസ്റ്റെ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്.ഡാർവിൻ ന്യൂനെസ് രണ്ടാം ഗോൾ കൂടി നാല് വർഷത്തിനിടെ അർജന്റീനയെ രണ്ടാം തോൽവിയിലേക്ക് തള്ളിവിട്ടു.ഉറുഗ്വേ താരങ്ങൾക്ക് ബഹുമാനം എന്താണെന്ന് അറിയില്ലെന്നും സീനിയർ താരങ്ങളിൽ നിന്നും യുവതാരങ്ങൾ അത് പഠിക്കണമെന്നും മത്സര ശേഷം മെസ്സി പറഞ്ഞു.
Enzo, De Paul and Ugarte
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 17, 2023
pic.twitter.com/p6zQem9R4W