ലയണൽ മെസ്സിയുടെ വരവോടെ മേജർ ലീഗ് സോക്കറിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രാഞ്ചൈസികളിൽ ഒന്നായ ഇന്റർ മിയാമിയിൽ എല്ലാം മാറുകയാണ്. തോൽക്കാൻ മാത്രം ശീലിച്ച ഒരു ടീമിൽ നിന്നും കിരീടം നേടാനുള്ള ശക്തിയുള്ള ടീമായി ഇന്റർ മയാമി മാറിയിരിക്കുകയാണ്.
ഇന്റർ മയാമി അവരുടെ ചരിത്രത്തിലെ ആദ്യത്തെ ഫൈനൽ 2023 ലെ ലീഗ്സ് കപ്പിനൊപ്പം കളിക്കും.ആ ഫൈനലിലെത്തുന്നത് മിയാമിക്ക് കോൺകാകാഫ് ചാമ്പ്യൻസ് കപ്പിലേക്കുള്ള ടിക്കറ്റ് നൽകുകയും ചെയ്തു.എന്നാൽ ഡേവിഡ് ബെക്കാമിന്റെ ടീമിന് വിഖ്യാത കോപ്പ ലിബർട്ടഡോറിലേക്ക് ഒരു സർപ്രൈസ് ക്ഷണം ഉണ്ടായിരിക്കുമെന്ന് ഇപ്പോൾ പുറത്തു വന്ന വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്നത്.കോൺമെബോളിന്റെ പ്രസിഡന്റായ അലസാന്ദ്രോ ഡൊമിനിഗ്വസ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ടാപ്പിയയോട് മെസിയെയും സംഘത്തെയും ക്ഷണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ലീഗിൽ അവസാനസ്ഥാനത്തു നിൽക്കുന്ന ഇന്റർ മിയാമിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ബുദ്ധിമുട്ടാണെന്നിരിക്കെയാണ് മെസി വന്നതിനു ശേഷം നടത്തിയ കുതിപ്പിൽ അവർ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എത്തിയത്.ലോക ചാമ്പ്യനെ മിയാമി സ്വന്തമാക്കിയത് മുതൽ ആവേശവും താൽപ്പര്യവും അധിക വരുമാനവും കണക്കിലെടുത്ത് കോപ്പ ലിബർട്ടഡോസിൽ മെസ്സിയെ ഉൾപ്പെടുത്തുമെന്ന ആശയത്തെക്കുറിച്ച് അർജന്റീനയിലെ വിവിധ മാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിച്ചിരുന്നു.
കോപ്പ ലിബർട്ടഡോസിൽ കളിക്കാൻ ഇന്റർ മിയാമിക്ക് കോൺകാകാഫ് ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ട്. 2024 ലെ ചാംപ്യൻഷിപ്പിലാവും ഇത് യാഥാർഥ്യമാവുക.കോപ്പ ലിബർട്ടഡോസിൽ ബൊക്ക ജൂനിയേഴ്സ്, റേസിംഗ് ഡി അവെല്ലനെഡ, ഇന്റർനാഷണൽ ഡി പോർട്ടോ അലെഗ്രെ, പാൽമെറാസ്, ഫ്ലുമിനെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാർട്ടർ ഫൈനൽ റൗണ്ട് ടൂർണമെന്റ് ഇപ്പോൾ ആരംഭിക്കാൻ പോകുകയാണ്.