കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കോപ്പ അമേരിക്ക ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അർജന്റീന.ജൂലിയൻ അൽവാരസും ലയണൽ മെസിയുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.
23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല.രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ മെസിയും ഗോൾ വല ചലിപ്പിച്ചു. ഈ ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. ആറ് വ്യത്യസ്ത കോപ്പ അമേരിക്ക എഡിഷനുകളിലും സ്കോർ ചെയ്ത താരമായി ലയണൽ മെസ്സി മാറുകയും ചെയ്തു. അര്ജന്റീന ജേഴ്സിയിൽ മെസ്സി നേടുന്ന 109 ആം ഗോളായിരുന്നു ഇത്.
Lionel Messi is now the second all-time top scorer in men’s international football ⚽🎖
— OneFootball (@OneFootball) July 10, 2024
As always, he sits at the top with none other than Cristiano Ronaldo 🐐🐐 pic.twitter.com/XW5PTkRPRh
അർജൻ്റീനയ്‌ക്കായി തൻ്റെ അവസാന 25 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളും നേടിയിട്ടുണ്ട്. കോപ്പ അമേരിക്കയിൽ 14 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്.ജൂൺ 24ന് 37 വയസ്സ് തികയുന്ന മെസ്സിയെക്കാൾ കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയത് പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ്.108 ഗോളുകൾ നേടിയ ഇറാന്റെ അൽ ദേയ് മെസി മറികടന്നത്.2007, 2015, 2016, 2019, 2021, 2024 വര്ഷങ്ങളിലെ കോപ്പയിൽ മെസ്സി ഗോൾ നേടിയിട്ടുണ്ട്.“ഇത് കഠിനമായ കോപ്പയാണ്, വളരെ കഠിനമാണ്, കനത്ത താപനിലയാണ്. ഞങ്ങൾ വീണ്ടും ഒരു ഫൈനലിൽ എത്തിയിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
ഇവ അവസാന യുദ്ധങ്ങളാണെന്ന് എനിക്കറിയാം, ഞാൻ അവ പൂർണ്ണമായി ആസ്വദിക്കുന്നു”മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിചാ മെസ്സി പറഞ്ഞു.മത്സരത്തിലുടനീളം മെസ്സിയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. 12-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് മെസ്സി ഗോള്‍വല ലക്ഷ്യമാക്കി പായിച്ചെങ്കിലും പുറത്തേക്ക് പോയി. 44-ാം മിനിറ്റില്‍ കനേഡിയന്‍ പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി വീണ്ടും മുന്നേറ്റം നടത്തി. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതില്‍ അപ്പോഴും പരാജയപ്പെട്ടു.