ഫ്രീ കിക്കുകളിൽ മറഡോണയെയും പിന്നിലാക്കി ലയണൽ മെസ്സി കുതിക്കുന്നു |Lionel Messi

ഫ്രീ കിക്കുകളുടെ എണ്ണത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയെ മറികടന്ന് ലയണൽ മെസ്സി. ഡീഗോ മറഡോണ 62 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അമേരിക്കൻ ലീഗ് കപ്പിൽ ഡാലസ് എഫ്‌സിക്കും എതിരെ മെസ്സി നേടിയ ഫ്രീ കിക്ക് ഗോൾ മെസിയെ മറഡോണയ്ക്ക് മുന്നിൽ എത്തിച്ചു.

ഇതോടെ 63 ഫ്രീ കിക്ക് ഗോളുകൾ നേടി മെസ്സി മറഡോണയെ മറികടന്നു. ഇന്റർ മിയാമിയിൽ മെസ്സിയുടെ അരങ്ങേറ്റ ഗോൾ ഫ്രീകിക്കായിരുന്നു. ക്രൂസ് അസുലിനെതിരായ മത്സരത്തിന്റെ അധികസമയത്ത് മനോഹരമായ ഫ്രീകിക്ക് ഗോൾ നേടിയാണ് മെസ്സി അമേരിക്കൻ ഫുട്ബോളിലേക്ക് സ്വാഗതം ചെയ്തത്.എഫ്‌സി ഡാലസിനെതിരെ ഇന്റർ മിയാമി 4-3ന് പിറകിൽ നിൽക്കുമ്പോഴാണ് ഇന്റർ മിയമിക്കായി മെസ്സിയുടെ ഫ്രീ കിക്ക് ഗോൾ പിറക്കുന്നത്.

ആ ഗോളിൽ സമനില പിടിച്ച മയാമി മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു.മറഡോണ (62), സീക്കോ (62), റൊണാള്‍ഡ് കോമാന്‍ (60), റൊഗേരിയോ സെനി (60) എന്നിവരെല്ലാം മെസിക്ക് പിന്നിലായി. മൂന്ന് ഫ്രീകിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിക്ക് സാധിക്കും. റൊണാള്‍ഡീഞ്ഞോ (66),അർജന്റീനിയൻ താരം ലെഗ്രോടാഗ്ലി (66) എന്നിവരും മെസിക്ക് മുന്നില്‍ മൂന്നും നാലും സ്ഥാനത്താണ്.

ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ ബ്രസീലിയൻ മിഡ്ഫീൽഡർ ജൂനിഞ്ഞോ പെർനാമ്പുകാനോയാണ് പട്ടികയിൽ ഒന്നാമത്. 77 ഫ്രീ കിക്ക് ഗോളുകളാണ് താരം നേടിയത്. 70 ഫ്രീകിക്ക് ഗോളുകളുമായി ഇതിഹാസ താരം പെലെയാണ് പട്ടികയിൽ രണ്ടാമത്.

Rate this post
lionel messi