ഇന്ത്യൻ സമയം നാളെ പുലർച്ചെ നാഷ്വില്ലെ എസ്സിക്കെതിരെ ഇറങ്ങുമ്പോൾ ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷമുള്ള തന്റെ ആദ്യ റീമാച്ച് ലയണൽ മെസ്സി കളിക്കും.കഴിഞ്ഞ മാസം മിയാമിയിൽ ചേർന്ന മെസ്സി ഇതിനകം ഒമ്പത് തവണ കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തു.
MLS-ലെയും Liga MX-ലെയും എല്ലാ 47 ടീമുകളും തമ്മിൽ മത്സരിച്ച ടൂർണമെന്റായ 2023 ലെ ലീഗ്സ് കപ്പ് മയാമിക്ക് മെസ്സി നേടികൊടുക്കുകയും ചെയ്തിരുന്നു.ലീഗ് കപ്പിലെ തുടർച്ചയായ ഏഴു മത്സരങ്ങളിൽ മെസ്സി ഗോൾ നേടുകയും ചെയ്തു.ഗെയിം നമ്പർ 8 സിൻസിനാറ്റിയിലെ യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലായിരുന്നു, അതിലും വിജയം നേടാൻ മയാമിക്ക് സാധിച്ചു. ഒന്പതാം മത്സരം മെസ്സിയുടെ MLS റെഗുലർ സീസൺ അരങ്ങേറ്റമായിരുന്നു അതിൽ ന്യൂയോർക്ക് റെഡ് ബുൾസിൽ 2-0 ത്തിന്റെ ജയം നേടി.
ആ 9 മത്സരങ്ങളിൽ മയാമി തോൽവി എന്താണെന്ന് അറിഞ്ഞിട്ടില്ല.തന്റെ സമീപകാലത്തെ കനത്ത ജോലിഭാരം നിയന്ത്രിക്കാൻ മെസ്സി പകരക്കാരനായാണ് റെഡ് ബുൾസിനെതിരെ ഇറങ്ങിയത്.ഈസ്റ്റേൺ കോൺഫറൻസിൽ 14-ാം സ്ഥാനത്താണ് മയാമി. പ്ലെ ഓഫ് സ്പോട്ടിൽ നിന്നും 11 പോയിന്റുകൾ അകലെയാണ് അവർ. ഇനി ലീഗിൽ 11 മത്സരങ്ങൾ കൂടി മയാമിക്ക് കളിക്കാനുണ്ട്.ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിനൊപ്പമുള്ളതിനാൽ അടുത്ത നാല് MLS മത്സരങ്ങളിൽ ഏതെങ്കിലും മെസ്സിക്ക് നഷ്ടമായേക്കാം.
സെപ്തംബർ 7ന് ഇക്വഡോറിനെയും 12ന് ബൊളീവിയയെയും അർജന്റീന നേരിടും.ലീഗ് കപ്പ് ഫൈനലിൽ മിയാമിയെ 1-1 ന് സമനിലയിൽ തളച്ച നാഷ്വില്ലെ ടീമിനെതിരെ മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാവും.നാഷ്വില്ലെ ലീഗിൽ തുടർച്ചയായി നാല് മത്സരങ്ങളിൽ തോൽക്കുകയും ഈസ്റ്റിൽ ഏഴാം സ്ഥാനത്തേക്ക് വീണു.ശനിയാഴ്ച അറ്റ്ലാന്റ യുണൈറ്റഡിനെതിരെ 4-0 ത്തിന്റെ ത്തിൽവി വഴങ്ങുകയും ചെയ്തു.