2023/24 സീസണിൽ ഇന്റർ മിയാമിയുടെ ക്യാപ്റ്റനായി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്റർ മിയാമിയുടെ പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു.കാലിനേറ്റ പരുക്കിനെത്തുടർന്ന് ഏറെ നേരം കളിക്കളത്തിൽ നിന്നും പുറത്തായ ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു ക്ലബ്ബിന്റെ മുൻ ക്യാപ്റ്റൻ.

മെസ്സി മിയാമിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു മാർട്ടീനോ.”കഴിഞ്ഞ ദിവസം അദ്ദേഹം ക്യാപ്റ്റൻ ആയിരുന്നു, അദ്ദേഹം തുടരുക തന്നെ ചെയ്യും”. കഴിഞ്ഞ ദിവസം ലിഗ MX ടീമായ ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് ഗ്രൂപ്പ്-സ്റ്റേജ് ഓപ്പണറിൽ ലയണൽ മെസ്സി ഇന്റർ മിയാമിക്കായി ഏറെ പ്രതീക്ഷയോടെയുള്ള അരങ്ങേറ്റം നടത്തി.MLS, മെക്സിക്കോയുടെ Liga MX എന്നിവയിൽ നിന്നുള്ള എല്ലാ ടീമുകളും പങ്കെടുക്കുന്ന ലോകകപ്പ് ശൈലിയിലുള്ള ടൂർണമെന്റാണ് ലീഗ് കപ്പ്.

54-ാം മിനിറ്റിൽ മിഡ്ഫീൽഡർ ബെഞ്ചമിൻ ക്രെമാഷിക്ക് പകരക്കാരനായി അർജന്റീനിയൻ സൂപ്പർ താരം ഗെയിമിലേക്ക് പ്രവേശിച്ചു, ക്യാപ്റ്റന്റെ ആംബാൻഡ് കൈമാറി. മേജർ ലീഗ് സോക്കറിലെ മെസ്സി യുഗത്തിന് തുടക്കം കുറിച്ച നിമിഷമായിരുന്നു അത്.94-ാം മിനിറ്റിൽ സ്‌കോർ 1-1ന് സമനിലയിലായപ്പോൾ പെനാൽറ്റി ബോക്‌സിന് പുറത്ത് മെസ്സി ഫൗൾ ചെയ്യപ്പെട്ടു.മെസ്സി ഒരു തകർപ്പൻ ഫ്രീ-കിക്ക് ഗോളിലൂടെ ഇന്റർ നിയമിയെ വിജയത്തിലെത്തിച്ചു.മെസ്സിയുടെ അരങ്ങേറ്റം ഇന്റർ മിയാമിക്ക് മാത്രമല്ല, അമേരിക്കൻ ഫുട്ബോളിനും ഒരു നാഴികക്കല്ലായിരുന്നു. അദ്ദേഹത്തിന്റെ വരവ് എം‌എൽ‌എസിന് അഭൂതപൂർവമായ ശ്രദ്ധ കൊണ്ട് വന്നിരിക്കുകയാണ്.

ലെബ്രോൺ ജെയിംസ്, കിം കർദാഷിയാൻ, സെറീന വില്യംസ് തുടങ്ങിയ സെലിബ്രിറ്റികൾ സ്റ്റേഡിയത്തിൽ മെസ്സിയുടെ കാളികാണാനെത്തി. ലീഗ് കപ്പിൽ അറ്റ്ലാന്റ യുണൈറ്റഡിനെ നേരിടുമ്പോൾ ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി തന്റെ ആദ്യ തുടക്കം കുറിക്കുമെന്ന് കോച്ച് ജെറാർഡ് മാർട്ടിനോ പറഞ്ഞു.

Rate this post
lionel messi