തന്റെ MLS അരങ്ങേറ്റത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഗോൾ നേടിയ ലയണൽ മെസ്സി പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. മേജർ ലീഗ് സോക്കറിൽ തന്റെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി മെസ്സി മാറിയിരിക്കുകയാണ്.
ഇന്റർ മിയാമിയിൽ മെസ്സി എത്തുന്നതിന് മുമ്പ്, മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ ഏറ്റവും താഴെയായിരുന്നു ടീം.മെസ്സിക്കൊപ്പം ലീഗ് കപ്പ് നേടുകയും യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.ന്യൂജേഴ്‌സിയിലെ റെഡ് ബുൾ അരീനയിൽ നടന്ന മത്സരത്തിൽ 60 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയാണ് മെസ്സി ലീഗിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.
89 ആം മിനുട്ടിൽ മിന്നുന്ന ഗോൾനേടി മെസ്സി തന്റെ വരവറിയിച്ചു.മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ 2-0 ന് തോൽപ്പിക്കുകയും ഇന്റർ മയാമിയുടെ 11 മത്സരങ്ങളുടെ ലീഗ് വിജയരഹിതമായ പരമ്പര അവസാനിപ്പിക്കുകയും ചെയ്തു.37-ാം മിനിറ്റിൽ ഡീഗോ ഗോമസിന്റെ വകയായിരുന്നു മയമിയുടെ ആദ്യ ഗോൾ. ഈ ഗോളോടെ, MLS അരങ്ങേറ്റത്തിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി മെസ്സി മാറി.
ഹ്യൂഗോ സാഞ്ചസ്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവർക്ക് പിന്നിലാണ് മെസ്സിയുടെ സ്ഥാനം.അവർ യഥാക്രമം ഡാളസ് ബേണിനും LA ഗാലക്സിക്കുമായി അരങ്ങേറ്റ ഗോളുകൾ നേടിയപ്പോൾ മെസ്സിയെക്കാൾ പ്രായമുള്ളവരായിരുന്നു.