ഫിലാഡൽഫിയ യൂണിയനെതിരായ 4-1 ന്റെ ശക്തമായ വിജയത്തോടെ ഇന്റർ മിയാമി ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമാണ് ഇന്റർ മയാമി ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിക്കുന്നത്.ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ ലയണൽ മെസ്സി തന്റെ ശ്രദ്ധേയമായ ഗോൾ സ്‌കോറിംഗ് സ്‌ട്രീക്ക് നീട്ടി.
മിയാമിക്ക് വേണ്ടി ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ ആണ് മെസ്സി ഇതുവരെ നേടിയത്. ഫിലാഡൽഫിയയിലെ സുബാരു പാർക്കിൽ നടന്ന സെമിഫൈനലിന്റെ 20 ആം മിനുട്ടിൽ ഹാഫ്-വേ ലൈനിന് തൊട്ടുമുമ്പ് പന്ത് സ്വീകരിച്ച മെസ്സി ണ്ട് പ്രതിരോധക്കാരെ അനായാസം മറികടന്ന് ഗോൾപോസ്റ്റിന്റെ മുപ്പത്തിയഞ്ചു വാരയകലെ നിന്നും മെസിയുതിർത്ത ഗ്രൗണ്ടർ ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു. ഗോൾകീപ്പർ ആന്ദ്രെ ബ്ലേക്കിനെയും മറികടന്ന് മെസ്സി തൊടുത്ത ഷോട്ട് ടിക്കറ്റിന് റെക്കോർഡ് വില നൽകിയ ആരാധകരെ സന്തോഷിപ്പിച്ചു.
ജോർഡി ആൽബ, ജോസഫ് മാർട്ടിനെസ് എന്നിവരും മിയാമിക്കായി ആദ്യ പകുതിയിൽ സ്‌കോർ ചെയ്തപ്പോൾ രണ്ടാം പകുതിയിൽ ഡേവിഡ് റൂയിസ് സ്‌കോർ ചെയ്തു. ലീഗ് കപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ശനിയാഴ്ച നാഷ്‌വില്ലെയോ മെക്‌സിക്കൻ ക്ലബ് മോണ്ടെറേയോ എതിരെ മിയാമി കളിക്കും.ഫിലാഡൽഫിയയ്ക്കായി രണ്ടാം പകുതിയിൽ അലജാൻഡ്രോ ബെഡോയയാണ് ഗോൾ നേടിയത്.ഫിലാഡൽഫിയയിൽ നടന്ന സെമി ഫൈനൽ, പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ചേർന്നതിന് ശേഷം ജൂലൈ 21 ന് മിയാമിക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം മെസ്സി നേരിടുന്ന ഏറ്റവും കഠിനമായ അസൈൻമെന്റായി കണക്കാക്കപ്പെട്ടിരുന്നു.
എംഎൽഎസിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഫിലാഡൽഫിയ, ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗിൽ മൂന്നാമതാണ്, മിയാമി പട്ടികയിൽ താഴെയാണ്. സുബാരു പാർക്കിൽ അവരുടെ മുമ്പത്തെ 38 ഗെയിമുകളിൽ ഒരിക്കൽ മാത്രം പരാജയപ്പെട്ടു. മെസ്സിയും കൂട്ടരും വന്നപ്പോൾ അതെല്ലാം മാറിമറിഞ്ഞു. മെക്സിക്കോയിലെയും മേജർ ലീഗ് സോക്കറിലെയും ക്ലബ്ബുകൾക്കായുള്ള ലോകകപ്പ് ശൈലിയിലുള്ള ടൂർണമെന്റ് ശനിയാഴ്ച അതിന്റെ പാരമ്യത്തിലെത്തുമ്പോൾ മെസ്സി ഇപ്പോൾ തന്റെ കരിയറിലെ 42-ാം ഫൈനലിലേക്ക് മിയാമിയെ നയിചിരിക്കുകയാണ് ഈ വിജയം അടുത്ത വർഷത്തെ മികച്ച റീജിയണൽ ക്ലബ് ടൂർണമെന്റായ CONCACAF ചാമ്പ്യൻസ് കപ്പിൽ മിയാമിക്ക് ഒരു സ്ഥാനം ഉറപ്പുനൽകുന്നു.