മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മയാമിയെ നാഷ്‌വില്ലെയാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയെത്തിയതിനു ശേഷം ആദ്യമായാണ് ഇന്റർ മയാമി ഒരു മത്സരത്തിൽ വിജയിക്കായതിരിക്കുന്നത്.
ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ലയണൽ മെസ്സിയുമെല്ലാം ഇന്റർ മയാമിയുടെ ആദ്യ ഇലവനിൽ ഇടം പിടിച്ചെങ്കിലും 90 മിനുട്ട് കളിച്ചിട്ടും നാഷ്‌വില്ല പ്രതിരോധം തകർക്കാൻ സാധിച്ചില്ല.മെസ്സി ഇന്റേർഡ് മയാമിയിൽ ഗോളോ അസ്സിസ്റ്റോ നേടാത്ത മത്സരം കൂടിയയായിരുന്നു ഇത്.
ലയണൽ മെസ്സിയെ പ്രതിരോധിക്കുന്നതിൽ അവരുടെ ഡിഫൻഡർമാർ വിജയിക്കുകയായിരുന്നു.മത്സരത്തിൽ ചില അവസരങ്ങൾ മയാമി താരങ്ങൾക്ക് ലഭിച്ചുവെങ്കിലും മുതലെടുക്കാൻ സാധിച്ചില്ല. ഈ സമനില ഇന്റർ മയാമിയുടെ പ്ളേ ഓഫ് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ്.
ലീഗിൽ 24 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ് നേടി 14 ആം സ്ഥാനത്താണ് ഇന്റർ മയാമി നിൽക്കുന്നത്. 22 പോയിന്റുള്ള ടോറോന്റോയാണ് അവസാന സ്ഥാനത്ത് നിൽക്കുന്നത്.