2026 ലെ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന തുടങ്ങിയത്. ഇക്വഡോറിനെതിരെ അർജന്റീനക്ക് വിജയം രേഖപ്പെടുത്താൻ സഹായിക്കുന്നതിനായി ലയണൽ മെസ്സി ഒരിക്കൽ കൂടി തന്റെ ക്ലാസ് പ്രദർശിപ്പിച്ചു.
എട്ടാം ബാലൺ ഡി ഓർ എന്ന റെക്കോർഡ് നേട്ടത്തിനായി മത്സരിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷം തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസ്സി അത് ആഘോഷിച്ചത്. ഇക്വഡോറിനെതിരെയുള്ള മത്സരത്തിലെ ഏക ഗോളായി ആ ഫ്രീ കിക്ക്.1986-ന് ശേഷം ആദ്യമായാണ് അൽബിസെലെസ്റ്റെ നിലവിലെ ചാമ്പ്യന്മാരായി യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്.എസ്റ്റാഡിയോ മാസ് സ്റ്റേഡിയത്തിൽ അർജന്റീനയുടെ എല്ലാ മുന്നേറ്റത്തിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു.ഗോളിന് പുറമേ പന്ത് മുന്നോട്ട് കൊണ്ടുപോകാൻ തന്റെ ടീമിനെ സഹായിക്കുന്നതിന് അദ്ദേഹം തന്റെ സ്വഭാവ തന്ത്രപരമായ നീക്കങ്ങൾ ഉപയോഗിച്ചു.
മെസ്സിയുടെ പിടിച്ചു കെട്ടാൻ സാധിക്കക്കാതെ ഇക്വഡോർ താരങ്ങൾ വലയുന്ന കാഴ്ച മത്സരത്തിൽ പല തവണ കാണാൻ സാധിച്ചു. മെസ്സിയുടെ ഡ്രിബിളിംഗിന്റെയും പാസിങ്ങിന്റെയും ഇരകളിൽ ഒരാൾ ചെൽസിയുടെ പുതിയ മാർക്വീ സൈനിംഗ് മോയിസസ് കെയ്‌സെഡോ ആയിരുന്നു.ബ്രൈറ്റണിൽ നിന്ന് ചെൽസിയിലേക്ക് 115 ദശലക്ഷം യൂറോ സൈനിങ്ങ് പൂർത്തിയാക്കിയ കെയ്‌സെഡോക്ക് 36 കാരനായ മെസ്സിയുടെ വേഗതക്കും ഡ്രിബിളിംഗിനും മുന്നിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല.
Messi vs chelsea’s star signing Caicedopic.twitter.com/wSJkjElbRI
— Barça Worldwide (@BarcaWorldwide) September 8, 2023
ടൈംലി ഇന്റർ സെപ്‌ഷനുകൾക്കും പന്ത് വീണ്ടെടുക്കലുകൾക്കും പേരുകേട്ട പുതിയ ചെൽസി താരത്തിന് പക്ഷെ മെസ്സിക്ക് മുന്നിൽ അടിതെറ്റി.കഴിഞ്ഞ വർഷം ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോളിനെതിരെ മെസ്സി ചെയ്തതിനു സമാനമായ ഒന്നായിരുന്നു ഇത്.ഗ്വാർഡിയോളിന്റെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇത് ഗോളിൽ കലാശിക്കാത്തത് കൈസെഡോയ്ക്ക് ഭാഗ്യമായി.