റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മിന്നുന്ന ജയമാണ് അര്ജന്റീന നേടിയത്.രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
6 മത്സരങ്ങളിൽ നിന്നും അഞ്ചു ജയങ്ങളിൽ നിന്നും 15 പോയിന്റ് നേടിയ അര്ജന്റീനയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തുളളത്.ബ്രസീലിനെതിരെ വിജയത്തിന് ശേഷം സംസാരിച്ച ലയണൽ സ്‌കലോനി അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ്.
മത്സരത്തിന് മുന്നോടിയായായി ബ്രസീൽ പോലീസും അർജന്റീന ആരാധകരും തമ്മിൽ സ്‌റ്റാന്റിൽ വെച്ച് അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച സ്കെലോണി അവരെ കോപ്പി അമേരിക്ക യും നേടികൊടുത്തിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീം കാണിച്ച നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷം സ്കെലോണി പറഞ്ഞു.
🚨 Argentina coach Lionel Scaloni: "I need to think about what I am going to do. The national team needs a coach who has all the energy. The bar is high. I'm going to think about what I am going to do." 🇦🇷 pic.twitter.com/SUdzTVuRd1
— Roy Nemer (@RoyNemer) November 22, 2023
“ഇപ്പോൾ പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. ഇതൊരു വിടപറയലല്ല, പക്ഷെ നിങ്ങൾക്ക് വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവിടെ നിലവാരം ഉയർന്ന നിലയിൽ നിൽക്കണം.അത് തുടരാൻ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാൻ ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്.കാരണം ടീമിന് വേണ്ടത് പരമാവധി ഊർജ്ജം നൽകുന്ന പരിശീലകനെയാണ്” ലയണൽ സ്കെലോണി പറഞ്ഞു.
🚨💣 BREAKING Lionel Scaloni: “Now it's time to stop the ball and start thinking. These players have given me a lot and I need to think a lot about what I am going to do with my future”
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 22, 2023
“It's not a goodbye, but the bar is very high as you need much energy, it's difficult to… pic.twitter.com/XLh6u4N2qj
സ്‌കലോനിയും അർജന്റീന എഫ്‌എയുടെ പ്രസിഡന്റ് ചിക്വി ടാപിയയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ റിപ്പോർട്ട് ചെയ്തിരുന്നു.2018-ൽ സ്‌കലോനി മാനേജരായി ചുമതലയേൽക്കുകയും 2021-ൽ അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു – 1986 ലോകകപ്പിന് ശേഷമുള്ള അവരുടെ ആദ്യത്തെ പ്രധാന ട്രോഫി ആയിരുന്നു അത്.