അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി എംഎൽഎസിൽ ലയണൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ “അവിശ്വസനീയം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ MLS ലെ അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി മികച്ചൊരു ഗോൾ നേടുകയും ചെയ്തു.തന്റെ പുതിയ ചുറ്റുപാടുകളിൽ മെസ്സി നവോന്മേഷത്തോടെയാണ് കാണപ്പെടുന്നതെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സ്‌കലോനി പറഞ്ഞു.
“മെസ്സി സുഖമായിരിക്കുന്നു, വളരെ സന്തോഷവാനാണ്. മെസ്സിയെ സന്തോഷവാനായിട്ട് കാണുന്നത് നല്ല കാര്യമാണ്, ”സ്കലോനി വിശദീകരിച്ചു.“അവസാനം മെസ്സിക്ക് വേണ്ടത് സുഖമാണ്. സുഖപ്രദമായ ഒരു സ്ഥലത്തായതിനാൽ അവന്റെ കുടുംബത്തിനും സന്തോഷം ഉണ്ടാവും , ഒപ്പം അദ്ദേഹത്തിന്റെ ടീമംഗങ്ങൾക്കും.അത്കൊണ്ട് മെസിക്ക് ഫുട്ബോൾ നന്നായി ആസ്വദിക്കാൻ കഴിയുന്നുമുണ്ട്, മൈതാനത്ത് അയാൾക്ക് സന്തോഷം തോന്നുന്നു” സ്കെലോണി പറഞ്ഞു.
ഇന്റർ മിയാമിയിലെ ജീവിതം മെസ്സി തീർച്ചയായും ആസ്വദിക്കുന്നതായി തോന്നുന്നു. ഇപ്പോൾ ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടി ടീമിന്റെ ആദ്യ ട്രോഫിയായ ലീഗ് കപ്പ് ഉയർത്തി.മെസ്സിയുടെ സാനിധ്യം മൈതാനത്ത് മാത്രമല്ല അനുഭവപ്പെടുകയെന്ന് സ്‌കലോനി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വരവിനു ശേഷമുള്ള എല്ലാ മിയാമി ഗെയിമുകൾക്കുള്ള ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു. ഈ വർഷം ടീമിന്റെ വരുമാനം 200 മില്യൺ ഡോളർ കവിയുമെന്ന് ഇന്റർ മിയാമി കൊമേഴ്‌സ്യൽ ഡയറക്ടർ സേവ്യർ അസെൻസി പറഞ്ഞു .ഇത് ഒരു MLS ടീം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ കണക്കാണ്.
“അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനകം അവിശ്വസനീയമാണ്, ഒപ്പം അദ്ദേഹത്തിന്റെ ടീമംഗങ്ങളും എതിരാളികളും സവിശേഷമായ എന്തെങ്കിലും സൃഷ്ടിക്കുന്നു,” സ്കലോനി പറഞ്ഞു.“കളിക്ക് പുറമേ, അവൻ ലീഗിലേക്കും മുഴുവൻ രാജ്യത്തേക്കും അത്യാവശ്യമായ എന്തെങ്കിലും കൊണ്ടുവരും, അതായത് എല്ലാവരും അവനെ കാണാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനകം വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയത്, ”സ്കലോനി കൂട്ടിച്ചേർത്തു.സെപ്റ്റംബർ 30 ബുധനാഴ്ച നടക്കുന്ന അവരുടെ അടുത്ത MLS മത്സരത്തിൽ ഇന്റർ മിയാമി നാഷ്‌വില്ലെയെ നേരിടും. ലീഗ് കപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനാണ് എതിരാളികൾ ഇറങ്ങുന്നത്.