റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച സ്കെലോണി അവർക്ക് കോപ്പ അമേരിക്കയും നേടികൊടുത്തിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീം കാണിച്ച നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷം സ്കെലോണി പറഞ്ഞു.“ഇപ്പോൾ പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. ഇതൊരു വിടപറയലല്ല, പക്ഷെ നിങ്ങൾക്ക് വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവിടെ നിലവാരം ഉയർന്ന നിലയിൽ നിൽക്കണം.അത് തുടരാൻ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാൻ ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്.കാരണം ടീമിന് വേണ്ടത് പരമാവധി ഊർജ്ജം നൽകുന്ന പരിശീലകനെയാണ്” ലയണൽ സ്കെലോണി പറഞ്ഞു.
🚨 Lionel Scaloni will step down as Argentina coach after the 2024 Copa America. Via @leoparadizo. 🇦🇷 pic.twitter.com/4ZIuExwNpN
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) November 29, 2023
പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം 2024 കോപ്പ അമേരിക്കയ്ക്ക് ശേഷം ലയണൽ സ്കലോനി അർജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും.സ്കലോനിയും അർജന്റീന എഫ്എയുടെ പ്രസിഡന്റ് ചിക്വി ടാപിയയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ റിപ്പോർട്ട് ചെയ്തിരുന്നു.അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തുനിന്നും സ്കെലോണിക്ക് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല.ഫിഫ വേൾഡ് കപ്പ് വിജയിച്ചതിനുള്ള ബോണസ് ഇതുവരെയും ലഭിച്ചിട്ടില്ല.
(🌕) There are concrete chances that Lionel Scaloni could leave Argentina National Team after the Copa America 2024. @estebanedul @leoparadizo 🇺🇸 pic.twitter.com/JXU9SiD3VB
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 29, 2023
അതിനിടയിൽ കാർലോ ആൻസലോട്ടിക്ക് പകരക്കാരനായി സ്കെലോണിയെ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.അടുത്ത വർഷം കാർലോ ആൻസലോട്ടിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനായി ശ്രമം നടത്തുന്നത്.റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചാൽ ബ്രസീൽ ദേശീയ ദേശീയ ടീമിന്റെ പരിശീലകൻ ആവാനുള്ള ഒരുക്കത്തിലാണ് അൻസെലോട്ടി.