പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ലിത്വാനിയൻ ദേശീയ താരം ഫെഡോർ സെർണിചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 32 കാരനായ താരത്തെ സൈപ്രസ് ക്ലബ് AEL ലിമാസോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്.
താരത്തിന്റെ ട്രാൻസ്ഫർ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ പൂർത്തിയാക്കിയ താരം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും.ലിത്വാനിയക്ക് വേണ്ടി 82 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.മുന്നേറ്റനിരയിലെ വിവിധ പൊസിഷനുകൾ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ്.
𝐂𝐚𝐩𝐭𝐚𝐢𝐧 𝐋𝐢𝐭𝐡𝐮𝐚𝐧𝐢𝐚 𝐈𝐬 𝐇𝐞𝐫𝐞! 🇱🇹🟡
— Kerala Blasters FC (@KeralaBlasters) January 10, 2024
Yellow Army, join us in welcoming our latest addition, Fedor Černych. The Lithuanian National Team Captain joins the Blasters family till the end of the season! 🤝⚽
The transfer is subject to a medical which will be… pic.twitter.com/VN0d5fjyAE
സെർനീച്ച് ബെലാറസ് ,പോളണ്ട്, റഷ്യ എന്നി രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.2016, 2017 ലും ലിത്വാനിയൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
🚨 | OFFICIAL ✅ : Kerala Blasters FC announce the signing of Lithuanian NT captain and forward Fedor Černych as a replacement for injured Adrian Luna 👏🏻🟡 #IndianFootball pic.twitter.com/ac09fauDQx
— 90ndstoppage (@90ndstoppage) January 10, 2024