മുംബൈയുടെ നായകസ്ഥാനം രോഹിത് ശർമയെ തിരികെ ഏൽപ്പിക്കുമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഈ സീസണിന് മുന്നോടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ രോഹിത് ശർമയ്ക്ക് പകരം ക്യാപ്റ്റനായി നിയമിച്ചിരുന്നു. 2024 സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ മൂന്ന് തുടർച്ചയായ തോൽവികൾ വഴങ്ങി.
ഗുജറാത്തിനെ 2022 ൽ ഐപിഎൽ കിരീടത്തിലേക്കും 2023 ൽ ഫൈനലിലേക്ക് നയിച്ചതിന് ശേഷമാണ് പാണ്ട്യ മുംബൈയിലെത്തിയത്. എന്നാൽ മുംബൈയിലെത്തി ശേഷം ഒരു വിജയം നേടാൻ പാണ്ട്യക്ക് സാധിച്ചിട്ടില്ല.രാജസ്ഥാനെതിരായ മുംബൈയുടെ തോൽവിക്ക് ശേഷം ക്രിക്ക്ബസിനോട് സംസാരിച്ച തിവാരി, 2024 സീസണിലെ മോശം തുടക്കത്തെത്തുടർന്ന് രോഹിതിനെ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാക്കാമെന്ന് പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയ മുംബൈയെ രാജസ്ഥാൻ 6 വിക്കറ്റും 27 പന്തും ശേഷിക്കെ വിജയലക്ഷ്യം പിന്തുടർന്നു.
പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഗുജറാത്തിനെതിരെയും ഹൈദരാബാദിനെതിരെയും യഥാക്രമം 6 റൺസിനും 31 റൺസിനും തോറ്റിരുന്നു.“മുംബൈയുടെ നായകസ്ഥാനം രോഹിത് ശർമ്മയ്ക്ക് തിരികെ നൽകാം. ഞാൻ മനസ്സിലാക്കുന്നത് മുംബൈ ഇന്ത്യൻസിൻ്റെ ഉടമകൾ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ല എന്നാണ്.രോഹിത് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടും അദ്ദേഹത്തിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത് ഹാർദിക് പാണ്ഡ്യയ്ക്ക് നൽകണമെന്ന് അവർ തീരുമാനിച്ചു ”തിവാരി പറഞ്ഞു
MI captaincy could be handed back to Rohit Sharma: Manoj Tiwary makes bold call#MumbaiIndians #RohitSharma #HardikPandya https://t.co/u7lEGBY7wH
— India Today Sports (@ITGDsports) April 2, 2024
.“ക്യാപ്റ്റനെ മാറ്റുന്നത് വളരെ വലിയ തീരുമാനമാണ്.ഈ സീസണിൽ അവർക്ക് ഒരു പോയിൻ്റ് പോലും നേടാനായിട്ടില്ല.ക്യാപ്റ്റൻസി എല്ലായിടത്തും പ്രധാനമാണ് ,ഇത് ഭാഗ്യം മാത്രമല്ല, ക്യാപ്റ്റൻസി മികച്ചതായിരുന്നില്ല” തിവാരി കൂട്ടിച്ചേർത്തു.പാണ്ഡ്യ MI- യ്ക്കൊപ്പം തൻ്റെ നായകത്വത്തിൻ്റെ കഠിനമായ തുടക്കം സഹിച്ചു, ഐപിഎൽ 2024 ലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു.അഹമ്മദാബാദിലെയും ഹൈദരാബാദിലെയും മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയിലും പാണ്ഡ്യ കാണികളുടെ രോഷം നേരിട്ടു.ഏപ്രിൽ 7 ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ മുംബൈ വിജയവഴിയിലേക്ക് തിരിച്ചുവരാൻ നോക്കും.