ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗമേറിയ ടി20 അർദ്ധ സെഞ്ച്വറിയുമായി സൗത്ത് ആഫ്രിക്കൻ ഓൾ റൗണ്ടർ മാർക്കോ ജാൻസൻ | Marco Jansen

സെഞ്ചൂറിയനിൽ നടന്ന നാല് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യ 11 റൺസിൻ്റെ ജയം നേടി വിജയവഴിയിലേക്ക് മടങ്ങി. ജയിക്കുന്ന ടീം 2-1ന് ലീഡ് നേടുമെന്നതിനാൽ ഇരു ടീമുകൾക്കും ഇത് നിർണായക മത്സരമായിരുന്നു.ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ഇന്ത്യ ബോർഡിൽ 219 റൺസിൻ്റെ കൂറ്റൻ സ്‌കോറാണ് നേടിയത്.

ഇന്ത്യൻ ബൗളർമാർ സൗത്താഫ്രിക്കയെ 208 റൺസിൽ ഒതുക്കി. മത്സരത്തിന്റെ ആദ്യം മുതൽ ഇന്ത്യക്കായിരുന്നു അധിപത്യമെങ്കിലും ഇന്നിംഗ്‌സിൻ്റെ അവസാനത്തിൽ മാർക്കോ ജാൻസന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യക്ക് വലിയ ഭയം നൽകി.അവസാന 30 പന്തിൽ 82 റൺസ് വേണ്ടിയിരിക്കെ സൗത്ത് ആഫ്രിക്ക കളിയിൽ വളരെ പിന്നിലായിരുന്നു. ക്രീസിലേക്കുള്ള മാർക്കോ ജാൻസൻ്റെ വരവ് ഏറെക്കുറെ കളി മാറ്റിമറിച്ചു, രവി ബിഷ്‌ണോയിയുടെ പന്തിൽ രണ്ട് ബാക്ക്-ടു-ബാക്ക് സിക്‌സറുകൾ പറത്തി 17-ാം ഓവർ പൂർത്തിയാക്കിയതോടെ സൗത്ത് ആഫ്രിക്കക്ക് ചെറിയ പ്രതീക്ഷകൾ വരികയും ചെയ്തു.

18 പന്തിൽ 59 റൺസ് വേണ്ടിയിരുന്നപ്പോൾ 22 പന്തിൽ 41 റൺസെടുത്ത് അദ്ദേഹം പുറത്തായി. ക്ലാസെൻ്റെ വിക്കറ്റ് സൗത്ത് ആഫ്രിക്കൻ ആരാധകരുടെ ഹൃദയം തകർത്തു, പക്ഷേ ജാൻസൻ പിടിച്ചു നിന്നു.അവസാന 12 പന്തിൽ 51 റൺസാണ് സൗത്ത് ആഫ്രിക്കക്ക് വേണ്ടിയിരുന്നത്. 19 ആം ഓവറിൽ ഓവറിൽ ഹാർദിക് പാണ്ഡ്യയെ ജാൻസെൻ തകർത്തടിക്കുകയും 26 റൺസ് നേടുകയും ചെയ്തു.സൗത്ത് ആഫ്രിക്കയുടെ സ്‌കോർ 169-ൽ നിന്ന് 195-ലേക്ക് കുതിച്ചു. 20-ാം ഓവറിലെ രണ്ടാം പന്തിൽ ജാൻസെൻ തൻ്റെ അർദ്ധ സെഞ്ച്വറി തികച്ചു.സൗത്ത് ആഫ്രിക്കൻ ഓൾറൗണ്ടർ തൻ്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതി ചരിത്രം സൃഷ്ടിച്ചു.

ടി20യിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ഇപ്പോൾ ജാൻസൻ്റെ പേരിലാണ്.വെറും 16 പന്തിൽ 50 റൺസ് തികച്ചു. നേരത്തെ 19 പന്തിൽ അർധസെഞ്ചുറി നേടിയ കാമറൂൺ ഗ്രീനിൻ്റെ പേരിലാണ് ഈ റെക്കോർഡ്. അവസാന ഓവറിൽ 17 പന്തിൽ 54 റൺസെടുത്താണ് ജാൻസൺ പുറത്തായത്.ഐപിഎൽ 2025 മെഗാ ലേലത്തിൻ്റെ ആദ്യ ദിനത്തിന് 11 ദിവസം മുമ്പാണ് ജാൻസൻ്റെ ഇന്നിംഗ്സ് വന്നത്.കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഭാഗമായിരുന്നു.

ടി20യിൽ ഇന്ത്യയ്‌ക്കെതിരെ അതിവേഗ 50 റൺസ് നേടിയ ബാറ്റ്‌സ്മാൻമാർ :-
മാർക്കോ ജാൻസെൻ 16
കാമറൂൺ ഗ്രീൻ 19
ജോൺസൺ ചാൾസ് 20
ദാസുൻ ഷനക 20

Rate this post