ഫൈനലിൽ വിജയിച്ചതിന് ശേഷം എതിരാളികളെ പരിഹസിക്കരുതെന്ന് മെസ്സി പറഞ്ഞുവെന്ന് റോഡ്രിഗോ പോൾ | Lionel Messi

2024-ലെ കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷമുള്ള അർജൻ്റീന ടീമിന്റെ ആഘോഷം വലിയ വിവാദത്തിലായിരിക്കുമാകയാണ്.ആഘോഷത്തിൽ എംബാപ്പക്കും ഫ്രാൻസിനും എതിരെ വംശീയ വെറി ഉയർത്തികൊണ്ടുള്ള വിവേചന ഗാനങ്ങളാണ് അവർ പാടിയത്.

കോപ്പ അമേരിക്കയിലെ വിജയത്തിന് ശേഷം അർജൻ്റീനയുടെ കളിക്കാരും അനുയായികളും പാടിയ ഒരു ഗാനത്തിൻ്റെ ഭാഗം ഫ്രഞ്ച് ടീമിലെ കളിക്കാർക്ക് എതിരെ നടത്തിയ അസ്വീകാര്യമായ വംശീയവും വിവേചനപരവുമായ പരാമർശങ്ങളെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഫിലിപ്പ് ഡയല്ലോ ശക്തമായി അപലപിച്ചു. എൻസോ ഫെർണാണ്ടസാണ് ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റ് പാടിയത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ ഇത് വ്യക്തമാവുകയായിരുന്നു.

ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങളെ അപമാനിക്കുന്ന ചാന്റാണ് എൻസോ പാടിയിട്ടുള്ളത്.അതിനു ശേഷം എൻസോ മാപ്പു പറഞ്ഞിരുന്നു.കോപ്പ അമേരിക്ക ജേതാക്കളായ ടീമിലെ അംഗം കൂടിയായ റോഡ്രിഗോ ഡി പോൾ ,ഫൈനലിൽ വിജയിച്ചതിന് ശേഷം എതിരാളികളെ പരിഹസിക്കരുതെന്ന് മെസ്സി തൻ്റെ ടീമംഗങ്ങളോട് പറഞ്ഞതായി അടുത്തിടെ പറഞ്ഞു.”ഫൈനൽ അവസാനിച്ചപ്പോൾ, മെസ്സി വന്നു, അദ്ദേഹം ആദ്യം പറഞ്ഞത്, ‘ആരും ആരെയും പരിഹസിക്കരുത്, നമുക്ക് നമ്മുടെ വിജയം ആഘോഷിക്കാം, ആസ്വദിക്കാം’,” ഡി പോൾ OLGA-യോട് പറഞ്ഞു.

“അവർ എപ്പോഴും ഞങ്ങൾക്കെതിരെ എന്തെങ്കിലും കണ്ടെത്തുന്നു. നമുക്ക് സഹായം കിട്ടിയെന്നോ, മറ്റുള്ളവരെ പരിഹസിച്ചെന്നോ, അത് അത്ര നല്ല ടീമല്ലെന്നോ, തെക്കേ അമേരിക്ക യൂറോപ്പിനേക്കാൾ വികസിച്ചിട്ടില്ലെന്നോ, അവർ ഞങ്ങളെക്കുറിച്ച് പറയുമ്പോൾ അതിൻ്റെ ബഹളമൊന്നും ഞങ്ങൾ കണ്ടില്ല. ഞങ്ങൾ നേടിയതിനെ അപകീർത്തിപ്പെടുത്താനാണ് ഇതെല്ലാം പറയുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.“അവർ ഫ്രാൻസിനായി കളിക്കുന്നു, പക്ഷേ അവരുടെ മാതാപിതാക്കൾ അംഗോളയിൽ നിന്നുള്ളവരാണ്. അവരുടെ അമ്മ കാമറൂണിൽ നിന്നാണ്, അച്ഛൻ നൈജീരിയയിൽ നിന്നാണ്. എന്നാൽ അവരുടെ പാസ്‌പോർട്ടിൽ ഫ്രഞ്ച് എന്നാണ് പറയുന്നത്”സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, അർജൻ്റീന കളിക്കാർ പാടുന്നത് ഇതാണ്.

“2014-ൽ, ജർമ്മനി ഞങ്ങളെ തോൽപ്പിച്ചപ്പോൾ, അവർ ഗൗച്ചുകൾ എങ്ങനെ നടക്കുന്നുവെന്നത് അനുകരിക്കുകയും ഞങ്ങളെ അജ്ഞരെന്ന് വിളിക്കുകയും ചെയ്തു. 2018ൽ മെസ്സിയുടെ ഉയരത്തെ ഫ്രാൻസ് പരിഹസിച്ചിരുന്നു. ഞങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് പറയാൻ ഞങ്ങൾ ഒരിക്കലും പുറത്തുവന്നിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post
Argentina