തൻ്റെ സാധാരണ ഓസ്‌ട്രേലിയൻ ശൈലിയിൽ ഓസ്‌ട്രേലിയയുടെ ഹൈ-ഒക്ടെയ്ൻ മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മിച്ചൽ മാർഷ്.ജൂൺ 24 തിങ്കളാഴ്ച സെൻ്റ് ലൂസിയയിലെ ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ജയിക്കേണ്ട പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടും.
ഇന്ന് സെൻ്റ് വിൻസെൻ്റിലെ അർണോസ് വെയ്ൽ ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ 21 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്ര ജയം സ്വന്തമാക്കിയിരുന്നു.തോൽവിക്ക് ശേഷം, ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയ്‌ക്കെതിരെ ജയിക്കണമെന്ന് അറിയാമെന്ന് മാർഷ് ചൂണ്ടിക്കാട്ടി.ജയിക്കാൻ ഇന്ത്യയേക്കാൾ മികച്ച ടീമില്ലെന്നും അവർക്കെതിരെ വിജയിച്ച് സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.2024-ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ 5 മത്സരങ്ങളിലെ അപരാജിത പരമ്പരയാണ് തോൽവിയിൽ തകർന്നത്.
അഫ്ഗാനിസ്ഥാൻ്റെ ഒരു ജയം അവരുടെ സെമി ഫൈനൽ പ്രവേശന കവാടം തുറന്നു. അഫ്ഗാനിസ്ഥാനെതിരായ ഓസ്‌ട്രേലിയയുടെ വിജയം 2024-ലെ ടി20 ലോകകപ്പിൻ്റെ സെമിയിലെത്തുന്നത് ഇന്ത്യക്ക് ഉറപ്പാക്കാമായിരുന്നു. സെമിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചേ മതിയാകൂ. “ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നന്നായി കളിച്ചു. ഓസ്ട്രേലിയയുടെ പ്രകടനം മോശമായി. ആദ്യം ബൗളിംഗിന് ഇറങ്ങിയത് പിച്ചിനെ മനസിലാക്കാനാണ്. രണ്ട് ടീമുകളും ബാറ്റിംഗിൽ ബുദ്ധിമുട്ടി. ഈ ലോകകപ്പിൽ നിരവധി ടീമുകൾ അങ്ങനെ ചെയ്യുന്നുണ്ട്. എങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചുവരും ” മിച്ചൽ മാർഷ് പറഞ്ഞു.
അഫ്ഗാന് 20 റൺസോളം ടീം വിട്ടുനൽകിയെന്നും ഓസ്‌ട്രേലിയയുടെ തോൽവിക്ക് ശേഷം മാർഷ് പറഞ്ഞു.”അടുത്ത മത്സരം ഇന്ത്യയ്ക്കെതിരായാണ്. ഈ മത്സരം ഓസ്ട്രേലിയ വിജയിക്കണം. അതിന് ഇതിനേക്കാൾ മികച്ചൊരു ടീമില്ല. ഇന്നത്തെ മത്സരത്തിലെ മുഴുവൻ അഭിനന്ദനവും അഫ്ഗാനിസ്ഥാൻ ടീം അർഹിക്കുന്നു “മാർഷ് കൂട്ടിച്ചേർത്തു.നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് 2023 വിജയത്തിന് ശേഷം ടീമുകൾ മുഖാമുഖം വരുന്നത് ഇതാദ്യമാണ്.