പുണെ ടെസ്റ്റിൽ ബാറ്റർമാർ വീണ്ടും പരാജയപ്പെട്ടപ്പോൾ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്.359 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ചായക്ക് പിരിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എന്ന നിലയിലാണ്. ജയ്‌സ്വാൾ , രോഹിത് ,പന്ത് ,ഗിൽ ,കോലി ,സർഫറാസ്, വാഷിങ്‌ടേൺ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 65 പന്തിൽ നിന്നും 77 റൺസ് നേടി. കിവീസിനായി മിച്ചൽ സാൻ്റ്നർ 5 വിക്കറ്റ് നേടി മത്സരത്തിൽ മൊത്തം പത്തു വിക്കറ്റുകൾ സ്വന്തമാക്കി.
359 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർ ജയ്‌സ്വാൾ നൽകിയത്. ടിം സൗത്തിയുടേ ആദ്യ ഓവറിൽ തന്നെ സിക്‌സും ബൗണ്ടറിയും ജയ്‌സ്വാൾ നേടി. മറുവശത്ത് നായകൻ രോഹിത് ശർമയും ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും സ്കോർ ബോർഡിൽ 34 റൺസ് ആയപ്പോൾ പുറത്തായി. 8 റൺസ് നേടിയ ഇന്ത്യൻ നായകനെ മിച്ചൽ സാൻ്റ്നർ പുറത്താക്കി. ഒരു വശത്ത് നിന്നും ആക്രമണം തുടർന്ന ജയ്‌സ്വാൾ ഇന്ത്യൻ സ്കോർ 50 കടത്തി.
ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലായിരുന്നു. ലഞ്ചിന് ശേഷം 41 പന്തിൽ നിന്നും ജയ്‌സ്വാൾ തന്റെ അര്ധ സെഞ്ച്വറി പൂർത്തിയാക്കി. ഗില്ലുമായി 50 റൺസ് പാർട്ണർഷിപ്പും പൂർത്തിയാക്കി. സ്കോർ 96 ലെത്തിയപ്പോൾ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 23 റൺസ് നേടിയ ഗില്ലിനെ മിച്ചൽ സാൻ്റ്നർ പുറത്താക്കി. സ്കോർ 127 ലെത്തിയപ്പോൾ മികച്ച രീതിയിൽ കളിച്ചു വന്ന ജയ്‌സ്വാളിനെയും ഇന്ത്യക്ക് നഷ്ടമായി.
65 പന്തിൽ നിന്നും 77 റൺസ് നേടിയ ഓപ്പണറെ മിച്ചൽ സാൻ്റ്നർ പുറത്താക്കി. അടുത്ത ഓവറിൽ റിഷബ് പന്തിനേയും ഇന്ത്യക്ക് നഷ്ടമായി. വിക്കറ്റ് കീപ്പറെ മിച്ചൽ സാൻ്റ്നർ റൺ ഔട്ടാക്കി. സ്കോർ 147 ആയപ്പോൾ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി .17 റൺസ് നേടിയ കോലിയെ സാൻ്റ്നർ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 165 ആയപ്പോൾ 9 റൺസ് നേടിയ സർഫ്രാസിനെയും മടക്കി രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം സാൻ്റ്നർ സ്വന്തമാക്കി. രണ്ടു റൺസ് കൂടി ചേർക്കുന്നതിനിടയിൽ വാഷിംഗ്‌ടൺ സുന്ദറിൻെറയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി . ഗ്ലെൻ ഫിലിപ്സിനാണ് വിക്കറ്റ്.രണ്ടാം ടെസ്റ്റിലെ പരാജയവും പരമ്പര നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ ഇന്ത്യ പൊരുതുകയാണ്.
5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ന്യൂസീലൻഡ് 255 റൺസിന് പുറത്തായി.മൂന്നാം കളി ആരംഭിച്ച ന്യൂസീലൻഡ് രാവിലെ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. എന്നാൽ സ്കോർ 231 ലെത്തിയപ്പോയിൽ അവർക്ക് ആറാം വിക്കറ്റ് നഷ്ടമായി. 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ബ്ലന്‍ഡലിനെ ജഡേജ പുറത്താക്കി. പിന്നാലെ 4 റൺസ് നേടിയ മിച്ചല്‍ സാന്റ്‌നരെയും ജഡേജ പുറത്താക്കി . അടുത്ത ഓവറിൽ ടിം സൗത്തീയേ അശ്വിൻ പൂജ്യത്തിനു പുറത്താക്കി. അജാസ് പട്ടേലിനെ പുറത്താക്കി ജഡേജ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി.അവസാന ബാറ്ററായ വില്യം ഒറൂക്കെ റണ്ണൗട്ടായി. 48 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സ് പുറത്താകാതെ നിന്നു.