ഈ വർഷം ഇന്ത്യ ലോകകപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ താരം മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു.രണ്ട് തവണ ലോക ചാമ്പ്യനായ ഇന്ത്യൻ ടീമിന് 2023 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഗംഭീര തുടക്കമാണ് ലഭിച്ചത്.ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം തുടർച്ചയായ മൂന്ന് വിജയങ്ങൾ നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.
2023 ഒക്ടോബർ 8ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനെത്തുടർന്ന്, 2023 ഒക്ടോബർ 11-ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അവർ അഫ്ഗാനിസ്ഥാനെ നേരിട്ടു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് എന്നറിയപ്പെടുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2023 ഒക്ടോബർ 14-ന് ചിരവൈരികളായ പാകിസ്ഥാനെതിരെയായിരുന്നു മൂന്നാമത്തെ മത്സരം.
പാകിസ്താനെ 43 ഓവറിൽ 191 റൺസിന് എതിരാളികളെ പുറത്താക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു. രോഹിത് ശർമ്മയുടെ തകർപ്പൻ ഇന്നിഗ്‌സിന്റെ പിൻബലത്തിൽ 30.3 ഓവറിൽ ഇന്ത്യ വിജയം നേടി.പാക്കിസ്ഥാനെതിരായ മത്സരത്തിൽ 86 റൺസുമായി രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 63 പന്തിൽ ആറ് സിക്‌സറുകളും ബൗണ്ടറികളും ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചു കൂട്ടി.ടീമിന് ആശംസകൾ നേരുന്നുവെന്നും ഇന്ത്യ ലോകകപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അസ്ഹറുദ്ദീൻ പറഞ്ഞു. രോഹിതിൽ മികച്ച ടീമും ക്യാപ്റ്റനും ഉള്ളതിനാൽ ഇന്ത്യക്ക് വിജയിക്കാനുള്ള മികച്ച അവസരമുണ്ടെന്ന് മുൻ നായകൻ കരുതുന്നു.
#WATCH | On ICC Cricket World Cup, Former Indian Cricket team captain, Mohammad Azharuddin says, "I always wish them the very best. I expect them to win the World Cup. We have a very good chance. We have a very good team & captain who is leading the side and hopefully, we should… pic.twitter.com/BrImyp8NdM
— ANI (@ANI) October 17, 2023
“ഞാൻ ഇന്ത്യക്ക് എല്ലായ്‌പ്പോഴും ആശംസകൾ നേരുന്നു. അവർ ലോകകപ്പ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് കിരീടം നേടാൻ വളരെ നല്ല അവസരമുണ്ട്.ഒരു മികച്ച ടീമും ക്യാപ്റ്റനുമുണ്ട്, ഞങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അസ്ഹറുദ്ദീൻ പറഞ്ഞു. ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലാൻഡ്‌സ് എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.