ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ വിരാട് കോലിയെ വിമർശിച്ച് മുഹമ്മദ് ഹഫീസ്. ഇന്നലത്തെ മത്സരത്തിൽ 121 പന്തിൽ 10 ബൗണ്ടറികളോടെ 101 റൺസെടുത്ത കോലി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു.
തുടർന്ന് സൗത്ത് ആഫ്രിക്കയെ ഇന്ത്യ 27.1 ഓവറിൽ 83 റൺസിന് എതിരാളികളെ പുറത്താക്കി 243 റൺസിന് വിജയിച്ചപ്പോൾ കോഹ്‌ലി പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടി.തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായതിനെത്തുടർന്ന് കോഹ്‌ലി ഇന്ത്യയുടെ ഇന്നിംഗ്‌സ് പുനർനിർമ്മിക്കുകയും ശ്രേയസ് അയ്യരുമായി 137 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
സെഞ്ച്വറിയിലേക്ക് അടുക്കുമ്പോൾ സിംഗിൾസ് എടുക്കുന്നതിന് പകരം ബൗണ്ടറികൾ അടിക്കാനായിരുന്നു കോഹ്‌ലി നോക്കേണ്ടിയിരുന്നതെന്ന് ഹഫീസ് പറഞ്ഞു.കോഹ്‌ലി സ്വാർത്ഥനാണെന്നും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നതിനേക്കാൾ തനിക്കുവേണ്ടിയാണ് കളിച്ചതെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.
Mohammad Hafeez. 'I saw sense of selfishness in Virat Kohli's batting and this happened for the third time in this World Cup. In the 49th over, he was looking to take a single to reach his own hundred and he didn't put the team first'.#INDvsSA | #ViratKohli | #RohitSharma pic.twitter.com/50VoKGXZhq
— Immy|| 🇮🇳 (@TotallyImro45) November 6, 2023
“വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിൽ ഞാൻ ഒരു സ്വാർത്ഥത കണ്ടു, ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് സംഭവിച്ചത്. 49-ാം ഓവറിൽ സ്വന്തം സെഞ്ചുറിയിലെത്താൻ സിംഗിൾ എടുക്കാൻ നോക്കിയ അദ്ദേഹം ടീമിനായല്ല കളിച്ചത്.രോഹിത് ശർമ്മയ്ക്കും സ്വാർത്ഥ ക്രിക്കറ്റ് കളിക്കാമായിരുന്നു, പക്ഷേ അദ്ദേഹം കളിച്ചില്ല കാരണം അദ്ദേഹം ടീം ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, തനിക്കുവേണ്ടിയല്ല. രോഹിത് ശർമ്മക്കും കോലിയെ പോലെ കളിക്കാൻ കഴിയും, പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തിപരമായ നേട്ടത്തേക്കാൾ വലുതാണ്. രോഹിത്തിനും സെഞ്ചുറികൾ നേടാനാകും. ” ഹഫീസ് പറഞ്ഞു.
Hearing funny arguments about Virat Kohli being Selfish and obsessed with personal milestone.
— Venkatesh Prasad (@venkateshprasad) November 6, 2023
Yes Kohli is selfish, selfish enough to follow the dream of a billion people, selfish enough to strive for excellence even after achieving so much, selfish enough to set new benchmarks,… pic.twitter.com/l5RZRf7dNx
മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് ഹഫീസിനെ രൂക്ഷമായി തന്നെ വിമർശിച്ചു. “വിരാട് കോഹ്‌ലി സ്വാർത്ഥനാണെന്നും വ്യക്തിപരമായ നാഴികക്കല്ലുകളിൽ അഭിനിവേശമുള്ളവനാണെന്നും രസകരമായ വാദങ്ങൾ കേൾക്കുന്നു.അതെ, കോഹ്‌ലി സ്വാർത്ഥനാണ്, നൂറുകോടി ജനങ്ങളുടെ സ്വപ്നം പിന്തുടരാൻ തക്ക സ്വാർത്ഥനാണ്, ഇത്രയധികം നേട്ടങ്ങൾ നേടിയിട്ടും മികവിനായി പരിശ്രമിക്കാൻ തക്ക സ്വാർത്ഥനാണ്, പുതിയ റെക്കോർഡുകൾ സ്ഥാപിക്കാൻ മതിയായ സ്വാർത്ഥത,തന്റെ ടീം വിജയിക്കുമെന്ന് ഉറപ്പാക്കാൻ സ്വാർത്ഥത. അതെ, കോലി സ്വാർത്ഥനാണ്”.