രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി മുംബൈ ഇന്ത്യൻസിന്റെ നായകനായി എത്തിയ ഹർദിക് പാണ്ട്യക്ക് ആദ്യ വലിയ തിരിച്ചടി നേരിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 6 റൺസിന്റെ തോൽവി മുംബൈ ഏറ്റുവാങ്ങിയിരുന്നു.ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിക്ക് പിന്നാലെ പാണ്ട്യയുടെ ഫീൽഡിലെ തീരുമാനങ്ങൾക്കെതിരെ വലിയ വിമര്ശനമാണ് ഉയർന്നു വന്നത്.സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ ആരാധകർ വലിയ വിമർശനവും ഉന്നയിക്കുകയും ചെയ്തു.
ഹാർദിക് പാണ്ഡ്യ മൈതാനത്ത് എംഎസ് ധോണിയെ അനുകരിക്കാൻ ശ്രമിക്കുമാകയാണെന്നും പലരും പറഞ്ഞു. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി ധോണിയെ അനുകരിക്കാനായിരുന്നു ഹാര്‍ദിക്ക് ശ്രമിച്ചതെന്നായിരുന്നു ചിലര്‍ പറഞ്ഞിരുന്നത്.ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ കളിച്ച പേസർ മുഹമ്മദ് ഷമി ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.ധോണിയെപ്പോലെ ആവാന്‍ മറ്റൊരാളും ശ്രമിച്ചിട്ട് കാര്യമില്ലെന്നും ധോണി ധോണിയാണെന്നുമാണ് ഷമി പറഞ്ഞത്.
“ധോണി, ധോണിയാണ്. മറ്റൊരാള്‍ക്കും അദ്ദേഹമാവാന്‍ കഴിയില്ല. ഇനി ധോണിയോ കോലിയോ ആയിക്കോട്ടെ. അവരുടെയെല്ലാം മനോഭാവം വ്യത്യസ്‌തമാണ്.കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സിനായി കഴിഞ്ഞ രണ്ട് സീസണുകളില്‍ മൂന്നോ നാലോ നമ്പറിലായിരുന്നു ഹാര്‍ദിക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നത്.ആ പൊസിഷനാണ് പരിചിതമായത്. ഇനി പരമാവധി അഞ്ചാം നമ്പര്‍ വരെ ഹാര്‍ദിക്കിന് ബാറ്റ് ചെയ്യാം. എന്നാല്‍ ഏഴാം നമ്പര്‍ ഒരിക്കലും അനുയോജ്യമല്ല” ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി പറഞ്ഞു.
‘Dhoni is Dhoni. You cannot match…’#MohammedShami's blunt opinion on #HardikPandya's captaincy for #MumbaiIndians in the defeat in the #GTvsMI gamehttps://t.co/nkssvrVPON
— Express Sports (@IExpressSports) March 25, 2024
ഒരു പക്ഷെ ഹാര്‍ദിക് നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നെങ്കില്‍ മത്സരം ഇത്രയും നീണ്ടുപോകില്ലായിരുന്നുവെന്നും ഷമി പറഞ്ഞു.ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഗുജറാത്ത് ടൈറ്റൻസിനായി കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും മുഹമ്മദ് ഷമി കളിച്ചിരുന്നു.