കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 10 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ പേസർ മുഹമ്മദ് സിറാജ് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യ ശ്രീലങ്കയെ 15.2 ഓവറിൽ വെറും 50 റൺസിന് പുറത്താക്കിയപ്പോൾ, ഒരു ഓവറിൽ നാല് വിക്കറ്റുകൾ ഉൾപ്പെടെ 6/21 എന്ന കരിയറിലെ ഏറ്റവും മികച്ച സ്കോറുമായി സിറാജ് തിളങ്ങി.
തന്റെ രണ്ടാം ഓവറിൽ പാത്തും നിസ്സാങ്ക സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ എന്നിവരുടെ വിക്കറ്റുകൾ സിറാജ് നേടി.29-കാരൻ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയെ ഇൻസ്വിംഗർ ഉപയോഗിച്ച് സ്റ്റംപുകൾ പറത്തി.34 പന്തിൽ 17 റൺസെടുത്ത കുസൽ മെൻഡിസിനെയും സിറാജ് പുറത്താക്കി.കളിയിലെ തന്റെ പ്രിയപ്പെട്ട വിക്കറ്റായി സിറാജ് ഷനകയുടെ വിക്കറ്റ് തിരഞ്ഞെടുത്തു.
“ഷനകയുടെ വിക്കറ്റ് ആയിരുന്നു പ്രിയപ്പെട്ടത്ക്രീ.സിന് പുറത്ത് ഔട്ട്സ്വിംഗർ ബൗൾ ചെയ്യാൻ ഞാൻ വെസ്റ്റ് ഇൻഡീസിൽ വളരെയധികം പരിശ്രമിച്ചു. ക്രീസിന് പുറത്ത് ഇൻസ്വിങ്ങിനായി ഞാൻ ശ്രമിച്ചു. ഞാൻ സ്വയം വിഭാവനം ചെയ്തതുപോലെ ഞാൻ കൃത്യമായി നിർവ്വഹിച്ചു. എന്റെ ഏറ്റവും മികച്ച വിക്കറ്റായിരുന്നു അത്”സിറാജ് പറഞ്ഞു.”ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ലോകകപ്പിന് ആവശ്യമായ ആത്മവിശ്വാസം എനിക്കുണ്ടാകും” അദ്ദേഹം കൂട്ടിച്ചേർത്തു.
Mohammed Siraj’s fifth wicket was an absolute beauty 🤩#INDvSL #AsiaCup2023
— Wisden (@WisdenCricket) September 17, 2023
pic.twitter.com/ET1pAA4GI4
“സത്യം പറഞ്ഞാൽ ഫൈനലിലെ സ്പെൽ മാന്ത്രികത പോലെയായിരുന്നു, കാരണം ഞാൻ പോലും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.കഴിഞ്ഞ തവണ ഞങ്ങൾ ശ്രീലങ്കയ്ക്കെതിരെ തിരുവനന്തപുരത്ത് കളിച്ചപ്പോൾ നാലോവറിൽ നാല് വിക്കറ്റ് വീഴ്ത്തി, പക്ഷേ അടുത്ത ആറ് ഓവർ എറിഞ്ഞിട്ടും അഞ്ചാമത് എടുക്കാൻ എനിക്ക് കഴിഞ്ഞില്ല” സിറാജ് പറഞ്ഞു.
For his stunning 6⃣-wicket haul in the #AsiaCup2023 Final, Mohd. Siraj bagged the Player of the Match award 🏆#TeamIndia beat Sri Lanka to clinch the Asia Cup title (in ODIs) for the SEVENTH time 👏 👏
— BCCI (@BCCI) September 17, 2023
Scorecard ▶️ https://t.co/xrKl5d85dN #INDvSL pic.twitter.com/4X96RPtEFr
കാര്യങ്ങൾ സിമ്പിൾ ആക്കി ബാറ്റർമാരെ തെറ്റായ ഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിച്ചുവെന്ന് സിറാജ് പറഞ്ഞു.പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട സിറാജ് അഞ്ച് കളികളിൽ നിന്ന് 10 വിക്കറ്റുമായി ടൂർണമെന്റിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനും ഫിനിഷ് ചെയ്തു. 2023ൽ 13 ഏകദിനങ്ങളിൽ നിന്ന് 4.62 എന്ന എക്കോണമി റേറ്റിൽ ഇതുവരെ 29 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് .