പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ മുഹമ്മദ് സിറാജിന്റെ ആക്രമണോത്സുകതയിലും സ്ഥിരതയിലും ഗെയിം പ്ലാനിലും അമ്പരന്നിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് പേസ് ഇതിഹാസം കോട്‌നി വാൽഷ്.
ക്വീൻസ് പാർക്ക് ഓവലിൽ ഞായറാഴ്ച വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിംഗ്‌സിൽ ലോവർ ഓർഡറിനെ തകർത്തെറിഞ്ഞ സിറാജ് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.കപിൽ ദേവും ജസ്പ്രീത് ബുംറയും ഉൾപ്പെടുന്ന എലൈറ്റ് പട്ടികയിൽ ചേർന്ന് വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ ഇന്ത്യൻ പേസറായി സിറാജ് മാറി.ജേസൺ ഹോൾഡറെപ്പോലുള്ള വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ സിറാജ് അമ്പരപ്പിച്ചു. സിറാജും മുകേഷ് കുമാറും ചേർന്ന് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് യൂണിറ്റിനെ എറിഞ്ഞിട്ടു.
ആതിഥേയർ നാലാം ദിവസം തുടക്കത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 229 എന്ന നിലയിൽ നിന്ന് 255-ഓൾഔട്ടായി, ഇന്ത്യക്ക് 183 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി.”രണ്ട് സീമർമാർ എന്നെ ആകർഷിച്ചു. അവർ കാണിച്ച നിയന്ത്രണം, പുതിയ പന്തിൽ അവർക്ക് ലഭിച്ച സ്വിംഗ്, വ്യക്തമായും, ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ, അതാണ് കാണാൻ ഇഷ്ടപ്പെടുന്നത്”വാൽഷ് ജിയോസിനിമയോട് പറഞ്ഞു.ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയർ പേസർമാരുടെ അഭാവത്തിൽ, വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ നായകനെന്ന നിലയിൽ സിറാജ് ഉത്തരവാദിത്തം ഏറ്റെടുത്തു.
Mohammed Siraj achieved his career-best bowling figures in a Test innings against West Indies.⭐#MohammedSiraj #WIvIND #IndianCricket pic.twitter.com/CFEDoY5d54
— Sportskeeda (@Sportskeeda) July 24, 2023
ഓസ്‌ട്രേലിയയിലെ തന്റെ കന്നി ടെസ്റ്റ് പര്യടനത്തിൽ നിന്ന് സിറാജ് ഒരുപാട് മുന്നോട്ട് പോയി.2021-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ പ്രശസ്തമായ ഗബ്ബ ടെസ്റ്റ് വിജയത്തിലാണ് അദ്ദേഹത്തിന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം.”ഇന്ത്യക്കാർ അവരുടെ റോളുകൾ നന്നായി മനസ്സിലാക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു. പേസ് ആക്രമണത്തിന്റെ നേതാവ് സിറാജ് ആണെന്ന് അദ്ദേഹത്തിനറിയാം.അവർക്ക് ആക്രമണത്തിൽ ഒരു അരങ്ങേറ്റക്കാരൻ ഉണ്ടായിരുന്നു.അതിനാൽ അദ്ദേഹം കൈ ഉയർത്തി പറഞ്ഞു, ‘ഞാൻ നയിക്കും, മറ്റ് ബൗളർമാർ പിന്തുടരുമെന്ന് ഞാൻ ഉറപ്പാക്കാൻ പോകുന്നു’. സിറാജ് ഉത്തരവാദിത്തം ഏറ്റെടുത്തു, ഫാസ്റ്റ് ബൗളിംഗ് ഗ്രൂപ്പിന്റെ കാര്യത്തിൽ ലീഡർ താനാണെന്ന് അദ്ദേഹം കാണിച്ചു” വാൽഷ് പറഞ്ഞു.
Second Test fifer for Mohammed Siraj.
— CricTracker (@Cricketracker) July 23, 2023
📸: Jio Cinema pic.twitter.com/1Z21nocW8k
സിറാജിന്റെ 5 വിക്കറ്റ് നേട്ടത്തിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 24 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയും വെസ്റ്റ് ഇൻഡീസിന് 365 റൺസ് വിജയലക്ഷ്യം നൽകുകയും ചെയ്തു. വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലാണ്. നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (28), കിർക് മക്കെൻസി (0) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും നേടിയത് ആർ അശ്വിനാണ്.
Pace aur swing inki success ka raaz…🔥
— JioCinema (@JioCinema) July 23, 2023
A ⭐️⭐️⭐️⭐️⭐️ performance by #MohammedSiraj 🙌#JioCinema #SabJawaabMilenge #WIvIND pic.twitter.com/YToLc4smh6