ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ച് മലയാളി താരം | Mohammed Enan

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇതിഹാസ ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിൻ്റെ മകൻ സമിത് ദ്രാവിഡിനൊപ്പം ഒരു മലയാളി താരവും ടീമിൽ ഇടംപിടിച്ചിരുന്നു.തൃശൂർ സ്വദേശിയും കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ മുഹമ്മദ് ഇനാനാണ് ടീമിൽ ഇടം പിടിച്ചത്.

തൃശൂർ അയ്യന്തോൾ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ.ബാറ്റിം​ഗ് ഓൾ റൗണ്ടറാണ് ഇനാൻ. വലംകൈകൊണ്ട് ബാറ്റ് ചെയ്യുന്ന താരം വലതുകൈകൊണ്ട് തന്നെ ബൗളിം​ഗും ചെയ്യുന്നു.ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 21, 23, 26 തിയതികളിൽ പുതുച്ചേരിയിൽ നടക്കും. പിന്നാലെ ഏക ചതുർദിന മത്സരം സെപ്റ്റംബർ 30 മുതൽ ചെന്നൈയിൽ ആരംഭിക്കും. ഏകദിന ടീമിനെ ഉത്തർപ്രദേശുകാരൻ മുഹമ്മദ് അമാനും ചതുർദിന മത്സരത്തിൽ മധ്യപ്രദേശ് സ്വദേശി സോഹം പട്വർധനും നയിക്കും.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 സ്ക്വാഡ്: രുദ്ര പട്ടേൽ (വിസി) (ജിസിഎ), സാഹിൽ പരാഖ് (എംഎഎച്ച്സിഎ), കാർത്തികേയ കെപി (കെഎസ്സിഎ), മുഹമ്മദ് അമൻ (സി) (യുപിസിഎ), കിരൺ ചോർമലെ (എംഎഎച്ച്സിഎ), അഭിഗ്യാൻ കുണ്ടു ( ഡബ്ല്യുകെ) (എംസിഎ), ഹർവൻഷ് സിംഗ് പംഗലിയ (ഡബ്ല്യുകെ) (എസ്സിഎ), സമിത് ദ്രാവിഡ് (കെഎസ്സിഎ), യുധാജിത് ഗുഹ (സിഎബി), സമർത് എൻ (കെഎസ്സിഎ), നിഖിൽ കുമാർ (യുടിസിഎ), ചേതൻ ശർമ (ആർസിഎ), ഹാർദിക് രാജ് (കെഎസ്സിഎ). ), രോഹിത് രജാവത്ത് (എംപിസിഎ), മുഹമ്മദ് എനാൻ (കെസിഎ)

ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 സ്ക്വാഡ്: വൈഭവ് സൂര്യവൻഷി (ബിഹാർ സിഎ), നിത്യ പാണ്ഡ്യ (ബിസിഎ), വിഹാൻ മൽഹോത്ര (വിസി) (പിസിഎ), സോഹം പട്വർധൻ (സി) (എംപിസിഎ), കാർത്തികേയ കെ പി (കെഎസ്സിഎ), സമിത് ദ്രാവിഡ് (KSCA), അഭിഗ്യാൻ കുണ്ടു (WK) (MCA), ഹർവൻഷ് സിംഗ് പംഗലിയ (WK) (SCA), ചേതൻ ശർമ്മ (RCA), സമർത് N (KSCA), ആദിത്യ റാവത്ത് (CAU), നിഖിൽ കുമാർ (UTCA), അൻമോൽജീത് സിംഗ് ( പിസിഎ), ആദിത്യ സിംഗ് (യുപിസിഎ), മുഹമ്മദ് എനാൻ (കെസിഎ)

Rate this post