ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലെയെ മറികടന്ന് മുഹമ്മദ് ഷമി |Mohammed Shami

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായി സീമർ മുഹമ്മദ് ഷമി.ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ വിൽ യങ്ങിനെ പുറത്താക്കിയതിന് ശേഷമാണ് വലംകൈയ്യൻ പേസർ ഈ നേട്ടം കൈവരിച്ചത്.

ഓൾറൗണ്ടർ ശാർദുൽ താക്കൂറിന് പകരക്കാരനായാണ് ഷമി ഇന്നത്തെ മത്സരത്തിൽ ടീമിൽ ഇടം നേടിയത്.ലോകകപ്പ് വിക്കറ്റുകളുടെ കാര്യത്തിൽ ഇതിഹാസ താരം അനിൽ കുംബ്ലെയെയാണ് ഷമി മറികടന്നത്.18 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 22.83 ശരാശരിയിൽ 31 വിക്കറ്റ് വീഴ്ത്തിയ കുംബ്ലെയുടെ റെക്കോർഡാണ് ഷമി മറികടന്നത്.ഈ ലോകകപ്പിലെ തന്റെ ആദ്യ പന്തിൽ തന്നെ ഷമി ന്യൂസിലൻഡ് ഓപ്പണർ യങ്ങിനെ പുറത്താക്കി ലോകകപ്പിലെ 32 ആം വിക്കറ്റ് സ്വന്തമാക്കി. വെറും 12 മത്സരത്തിൽ നിന്നാണ് ഷമി ഇത്രയും വിക്കറ്റ് നേടിയത്.

44 വീതം വിക്കറ്റുകളുമായി സഹീർ ഖാനും ജവഗൽ ശ്രീനാഥും ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവർ.പുതിയ പന്തിലെ മികവിന് പേരുകേട്ട ഷമിക്ക് ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ടേബിൾ ടോപ്പർമാരായ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഷമിയെ ടീമിലെത്തിച്ചു.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തി, പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്കും ഷാർദുൽ താക്കൂറിനും പകരം ഷമിയും സൂര്യകുമാർ യാദവും എത്തി.

മത്സരത്തിൽ ഷമിക്ക് ഒരു വിക്കറ്റ് കൂടി ലഭിക്കേണ്ടതെയിരുന്നു.വിശ്വസ്തനായ രവീന്ദ്ര ജഡേജ ക്യാച്ച് നഷ്ടപ്പെടുത്തി ,രചിൻ രവീന്ദ്രയ്ക്ക് ഒരു ലൈഫ്‌ലൈൻ നൽകി.പത്താം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ന്യൂസിലൻഡ് ബാറ്റർ ആ നിമിഷം 12-ൽ ആയിരുന്നു.അർധസെഞ്ചുറികളുമായി ഇന്ത്യൻ ബൗളർമാരെ സമ്മർദത്തിലാക്കി റാച്ചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്ന് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ കൈവിട്ട ക്യാച്ചിന്റെ വില മനസ്സിലായി.

Rate this post