ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറായി മുഹമ്മദ് ഷമി മാറിയിരിക്കുകായാണ്.മൂന്ന് എഡിഷനുകളിലായി 14 ക്രിക്കറ്റ് ഏകദിന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകളാണ് ഷമി നേടിയിട്ടുള്ളത്.ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഏകദിന ലോകകപ്പിൽ 45 വിക്കറ്റുമായി ഷമി സഹീർ ഖാനും ജവഗൽ ശ്രീനാഥിനും മുകളിലായി.
ഇന്ത്യക്കായി ലോകകപ്പിൽ സഹീറും ശ്രീനാഥും 44 വിക്കറ്റുകൾ നേടിയിട്ടുണ്ട്.ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരിൽ ആദ്യ പത്തിൽ ഷമിയും പ്രവേശിച്ചു, 71 വിക്കറ്റുമായി ഗ്ലെൻ മഗ്രാത്താണ് ഒന്നാമത്.സജീവമായ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ, യഥാക്രമം 56, 49 വിക്കറ്റുകളുമായി മിച്ചൽ സ്റ്റാർക്കും ട്രെന്റ് ബോൾട്ടും മാത്രമാണ് പട്ടികയിൽ അദ്ദേഹത്തിന് മുകളിൽ.
ശ്രീലങ്കയ്‌ക്കെതിരെ ഷമി തന്റെ മൂന്നാമത്തെ ലോകകപ്പ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരമെന്ന നിലയിൽ ഷാമി ഇപ്പോൾ സ്റ്റാർക്കിനൊപ്പമാണ്. വേൾഡ് കപ്പിൽ ആദ്യ മത്സരങ്ങളിൽ കളിക്കാതിരുന്ന ഷമി ന്യൂസിലൻഡിനെതിരെ 54 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഇംഗ്ലണ്ടിനെതിരെ ഏഴ് ഓവറിൽ 22 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക വിജയം നേടിക്കൊടുത്തു.
മത്സരത്തിൽ 7 ഓവറുകൾ ബൗൾ ചെയ്ത ഷമി 22 റൺസ് വഴങ്ങി നാല് വിക്കറ്റു വീഴ്ത്തി.ടൂർണമെന്റിൽ പവർ പാക്ക്ഡ് ഇന്ത്യൻ ബൗളിംഗ് നിരയിൽ ആദ്യ ചോയ്സ് സ്റ്റാർട്ടർ ആയിരുന്നില്ല ഷമി.ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്നാം സീമറായി ഷാർദുൽ താക്കൂറിനെ ഇന്ത്യ തിരഞ്ഞെടുത്തു. കണങ്കാലിന് പരിക്കേറ്റ് ഹാർദിക് പാണ്ഡ്യ കളിക്കളത്തിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് ഷമി രംഗത്തെത്തിയത്.2023 ലോകകപ്പിൽ ഇന്ത്യക്കായി 3 മത്സരങ്ങൾ മാത്രമേ ഷമി കളിച്ചിട്ടുള്ളൂ, ഇതിനകം 14 വിക്കറ്റ് നേടിയിട്ടുണ്ട്.
ഇന്ന് ശ്രീലങ്കക്കെതിരെ ചരിത് അസലങ്കയെയും ദുഷാൻ ഹേമന്തയെയും പുറത്താക്കിയ മുഹമ്മദ് ഷമി തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി.തന്റെ രണ്ടാം ഓവറിൽ ഷമി ദുഷ്മന്ത ചമീര 0 റൺസിന് പുറത്താക്കി.മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഏഞ്ചലോ മാത്യൂസിനെ ഷമി പുറത്താക്കി.മധ്യനിരയിൽ 14 റൺസെടുത്ത കസുൻ രജിതയെ പുറത്താക്കി ഷമി അഞ്ചാം വിക്കറ്റ് നേടി.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് വിക്കറ്റുകൾ :
മുഹമ്മദ് ഷമി – 14 മത്സരങ്ങളിൽ നിന്ന് 45*
സഹീർ ഖാൻ – 23 മത്സരങ്ങളിൽ നിന്ന് 44
ജവഗൽ ശ്രീനാഥ് – 34 മത്സരങ്ങളിൽ നിന്ന് 44
ജസ്പ്രീത് ബുംറ – 16 മത്സരങ്ങളിൽ നിന്ന് 33
അനിൽ കുംബ്ലെ – 18 മത്സരങ്ങളിൽ നിന്ന് 31
കപിൽ ദേവ് – 26 മത്സരങ്ങളിൽ നിന്ന് 28