പകരക്കാരനായി വന്ന് വേൾഡ് കപ്പിൽ റെക്കോർഡുകൾ തകർക്കുന്ന മുഹമ്മദ് ഷമി |Mohammed Shami

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ വമ്പൻ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നായകൻ രോഹിത് ശർമയായിരുന്നു ബാറ്റിംഗിൽ മികവാർന്ന പ്രകടനം പുറത്തെടുത്തത്.

വമ്പൻ സ്കോറിലെത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യ 229 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യയുടെ പേസർമാരും സ്പിന്നർമാരും വരിഞ്ഞു മുറുകുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, കുൽദീപ് യാദവ്, ബൂമ്ര എന്നിവർ മികവാർന്ന ബോളിംഗ് പ്രകടനം കാഴ്ചവച്ചു.മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിൽ രോഹിത് 101 പന്തുകളിൽ 87 റൺസാണ് നേടിയത്. നാലാം വിക്കറ്റിൽ രാഹുലിനൊപ്പം ചേർന്ന് 91 റൺസിന്റെ നിർണായകമായ കൂട്ടുകെട്ട് രോഹിത് കെട്ടിപ്പടുത്തു. ഇങ്ങനെ ഇന്ത്യ ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. അവസാന ഓവറുകളിൽ 47 പന്തുകളിൽ 49 റൺസ് നേടിയ സൂര്യകുമാർ യാദവും മികവ് പുലർത്തിയതോടെ ഇന്ത്യ 229 എന്ന സ്കോറിൽ എത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതൽ ഇന്ത്യയുടെ പേസർമാർ വരിഞ്ഞു മുറുകുകയായിരുന്നു.

ബൂമ്രയും ഷാമിയും പവർപ്ലെ ഓവറുകളിൽ തന്നെ ലെങ്ത് കണ്ടെത്തിയതോടെ ഇംഗ്ലണ്ട് നന്നായി വിയർത്തു. പവർപ്ലേ ഓവറുകളിൽ തന്നെ ഇംഗ്ലണ്ടിന്റെ 4 മുൻനിര ബാറ്റർമാരെ കൂടാരം കയറ്റാൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചു. പിന്നാലെ കുൽദീപും ജഡേജയും സ്പിന്നുമായി എത്തിയപ്പോൾ ഇംഗ്ലണ്ട് നിര തകർന്നടിയുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി ഷാമി 4 വിക്കറ്റുകളും, ബൂമ്ര 3 വിക്കറ്റുകളും കുൽദീപ് 2 വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി.

ഏഴ് ഓവറിൽ രണ്ട് മെയ്ഡനുകൾ ഉൾപ്പെടെ 22 റൺസ് വഴങ്ങി 4 വിക്കറ്റാണ് ഷമി നേടിയത്.ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്റെ നാലാമത്തെ നാല് വിക്കറ്റ് നേട്ടം ആണ് ഷമി സ്വന്തമാക്കിയത്.ഏകദിന ലോകകപ്പിൽ നാല് 4 വിക്കറ്റു നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസറായി.സ്പിന്നർമാരായ മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, ഇമ്രാൻ താഹിർ എന്നിവർ നാല് ഫോറുകൾ നേടിയിട്ടുണ്ട്.ട്രെന്റ് ബോൾട്ട്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ ജോൺസൺ എന്നിവർ പേസർമാരിൽ മൂന്ന് നാല് വിക്കറ്റ് നേട്ടങ്ങൾ നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പിൽ 40-ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ഷമി.13 മത്സരങ്ങളിൽ നിന്ന് 14.07 ശരാശരിയിൽ 40 വിക്കറ്റുകളാണ് ഷമി നേടിയത്.ജവഗൽ ശ്രീനാഥ്, സഹീർ ഖാൻ എന്നിവരാണ് ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ചവർ.

34 മത്സരങ്ങളിൽ നിന്ന് 27.81 ശരാശരിയിൽ 44 വിക്കറ്റുകളാണ് ശ്രീനാഥ് നേടിയത്. അതേസമയം, സഹീർ 23 ഗെയിമുകളിൽ നിന്ന് 20.22 ന് 44 വിക്കറ്റ് നേടി.ഏകദിന ലോകകപ്പ് ചരിത്രത്തിലെ 40-ലധികം ഓവറുകളുള്ള ബൗളർമാർക്കിടയിൽ ഏറ്റവും മികച്ച ബൗളിംഗ് സ്‌ട്രൈക്ക് റേറ്റ് ഷമിയുടെ പേരിലാണ്. 16.97 ആണ് ഷമിയുടെ സ്‌ട്രൈക്ക് റേറ്റ്.ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി തന്റെ പത്താമത്തെ നാല് വിക്കറ്റ് നേട്ടമാണ് ഷമി സ്വന്തമാക്കിയത്. തന്റെ കരിയറിൽ 10 നാല് വിക്കറ്റ് നേട്ടങ്ങൾ നേടിയ മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കറുടെ റെക്കോർഡിനൊപ്പമാണ് അദ്ദേഹം ഇപ്പോൾ.ഏകദിനത്തിൽ 10 ഫോർ വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യൻ ബൗളർമാർ ഇരുവരും മാത്രമാണ്.മുൻ ലെഗ് സ്പിന്നർ അനിൽ കുംബ്ലെ (8) ആണ് തൊട്ടുപിന്നിൽ.

Rate this post