ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ഐപിഎൽ 2024-ൽ നിന്ന് ഒഴിവാക്കി. സ്പീഡ്സ്റ്ററിന് ഇടത് കണങ്കാലിന് പരിക്കേറ്റതിനാൽ വീണ്ടും സജീവമാകാൻ ശസ്ത്രക്രിയ വേണ്ടിവരും.വെറ്ററൻ സീമറിന് സുഖം പ്രാപിക്കാൻ കാര്യമായ സമയം ആവശ്യമാണ് അതിനാലാണ് ടൂർണമെൻ്റിൻ്റെ വരാനിരിക്കുന്ന സീസൺ അദ്ദേഹത്തിന് നഷ്ടമാകുന്നത്.
ഐപിഎൽ 2024 ലിന് പിന്നാലെ ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാവാൻ സാധ്യത കാണുന്നുണ്ട്. ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ മുഹമ്മദ് ഷമി നിർണായക പങ്ക് വഹിച്ചു. എന്നാൽ വേൾഡ് കപ്പിന് പിന്നാലെ പരിക്ക് കാരണം വെറ്ററൻ സീമറിന് തുടർന്നുള്ള പരമ്പര നഷ്ടമായി. ഷമിയുടെ അഭാവം അദ്ദേഹത്തിൻ്റെ ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസിന് വൻ തിരിച്ചടിയാണ്.
According To Media Reports, Pacer Mohammed Shami ruled out of IPL 2024 owing to a left ankle injury
— SportsTiger (@The_SportsTiger) February 22, 2024
📷: BCCI/IPL#IPL2024 #TATAIPL2024 #MohammedShami #GT #Cricket #GujaratTitans #IPLT20 pic.twitter.com/nKCaawWmrx
ടൈറ്റൻസിനായി 33 മത്സരങ്ങളിൽ നിന്ന് 21.04 ശരാശരിയിലും 15.75 സ്ട്രൈക്ക് റേറ്റിലും ഷമി 48 വിക്കറ്റുകൾ നേടിയിട്ടുണ്ട്.ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തതിനാൽ ഇന്ത്യൻ യുവ ബാറ്റർ ശുഭ്മാൻ ഗില്ലാണ് ടൈറ്റൻസിനെ നയിക്കുക. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, മാർച്ച് 22 ന് ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ അവർ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.
India pacer Mohammed Shami ruled out of IPL due to left ankle injury which would require surgery in the UK: BCCI source tells PTI
— Press Trust of India (@PTI_News) February 22, 2024