ഇന്ത്യയ്‌ക്കെതിരായ വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിച്ച മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ റാസയെ വിമർശിച്ച് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി.2023ലെ ഏകദിന ലോകകപ്പിൽ മറ്റാരേക്കാളും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഐസിസിയും ബിസിസിഐയും ഇന്ത്യക്ക് വ്യത്യസ്തമായ പന്തുകൾ നൽകുന്നുവെന്ന് ഒരു പാക് ചാനലിൽ സംസാരിക്കവെ റാസ ആരോപിച്ചിരുന്നു.
‘ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് സാധാരണ രീതിയിലാണ് പെരുമാറുന്നത്. പക്ഷേ, അവര്‍ പന്തെറിയാന്‍ തുടങ്ങുമ്പോള്‍ സീമും സ്വിംഗും കാണാം. ചില ഡിആര്‍എസ് തീരുമാനങ്ങളും ഇന്ത്യക്ക് അനുകൂലമായി.എക്‌സ്ട്രാ കോട്ടിംഗ് ഉള്ള പന്തുപോലെ തോന്നുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സ് കഴിയുമ്പോള്‍ പന്ത് മാറ്റുന്നുണ്ടെന്ന് സംശയിക്കണം- ഹസന്‍ റാസ പറഞ്ഞു.“സിറാജും ഷമിയും പന്ത് സ്വിംഗ് ചെയ്യുന്ന രീതി, രണ്ടാം ഇന്നിംഗ്‌സിൽ ഐസിസിയോ ബിസിസിഐയോ അവർക്ക് വ്യത്യസ്തവും സംശയാസ്പദവുമായ പന്തുകൾ നൽകുന്നതായി തോന്നി. പന്തിൽ ഒരു പരിശോധന നടത്തേണ്ടതുണ്ട്. സ്വിംഗിനായി പന്തിൽ എന്തെങ്കിലും ചെയ്തേക്കാം” റാസ കൂട്ടിച്ചേർത്തു.
” നാണക്കേട്! അപ്രസക്തമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിന് പകരം ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ മറ്റുള്ളവരുടെ വിജയം ആസ്വദിക്കണം. ഇത് ലോകകപ്പാണ്, നിങ്ങളുടെ പ്രാദേശിക ടൂർണമെന്റല്ല. നിങ്ങൾ ഒരിക്കൽ ഒരു കളിക്കാരനായിരുന്നു, അല്ലേ? വസീം അക്രം എല്ലാം വിശദീകരിച്ച് തന്നിട്ടും നിങ്ങൾക്ക് ഇപ്പോഴും അത് മനസ്സിലായില്ലേ? ഹഹഹഹഹഹഹ. നിങ്ങളുടെ സ്വന്തം കളിക്കാരനായ വസീം അക്രത്തെ പോലും നിങ്ങൾ വിശ്വസിക്കുന്നില്ല,നിങ്ങൾ സ്വയം പ്രശംസിക്കുക മാത്രമാണ് ചെയ്യുന്നത്” മുൻ പാക് ക്രിക്കറ്റ് താരത്തെ പരിഹസിച്ച് ഷമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
.@MdShami11 asked Hasan Raza to have some shame and suggested that he look at what @wasimakramlive said in reply to his bizarre allegations.#CWC23 https://t.co/oqhLc4JCYF
— Circle of Cricket (@circleofcricket) November 8, 2023
മത്സരത്തിന് ശേഷം റാസയുടെ അഭിപ്രായങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. റാസയെപോലുള്ള പാകിസ്ഥാനികൾ രാജ്യത്തിന് മുഴുവൻ ചീത്തപ്പേര് കൊണ്ടുവരുന്നു എന്നും അക്രം പറഞ്ഞു.വസീം അക്രം വിമർശിച്ചങ്കിലും റാസയുടെ ആരോപണങ്ങൾ അവസാനിച്ചില്ല. ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷം, ഇന്ത്യ ഡിആർഎസിൽ കൃത്രിമം കാണിക്കുകയാണെന്ന് റാസ അവകാശപ്പെട്ടു.ഫോമിലുള്ള റാസി വാൻ ഡെർ ഡസ്സനെ ജഡേജ പുറത്താക്കിയത് ഡിആർഎസിന്റെ കാര്യത്തിൽ സംശയാസ്പദമാണെന്ന് റാസ പറഞ്ഞു.
Shami hitting strongly on-field & off-field….!!!! pic.twitter.com/hpbvum2VMl
— Johns. (@CricCrazyJohns) November 8, 2023
”ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി, കരിയറിലെ ഏറ്റവും മികച്ച കണക്കുകൾ പൂർത്തിയാക്കി. ഞങ്ങൾ ഡിആർഎസ് എടുക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചാണ് സംസാരിച്ചത്. ലെഗ് സ്റ്റമ്പിൽ പിച്ച് ചെയ്ത ശേഷം പന്ത് മിഡിൽ സ്റ്റമ്പിൽ പതിക്കുകയായിരുന്നു വാൻ ഡി ഡസ്സൻ. അതെങ്ങനെ സാധ്യമാകും?. ഇമ്പാക്ട് ലൈനിൽ ആയിരുന്നു പക്ഷേ പന്ത് ലെഗ് സ്റ്റമ്പിന് നേരെയായിരുന്നു. എല്ലാവരെയും പോലെ ഞാനും എന്റെ അഭിപ്രായം പങ്കുവെക്കുന്നു. ഇത്തരം കാര്യങ്ങൾ പരിശോധിക്കണം എന്നാണ് ഞാൻ പറയുന്നത്. ഡിആർഎസ് കൃത്രിമം കാണിക്കുന്നു, അത് വ്യക്തമായി കാണാം,” റാസ പറഞ്ഞു.