ധർമശാലയിൽ ഇന്ന് നടക്കുന്ന ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ കളിക്കാതിരിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.ഹാർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവിനെയും വെറ്ററൻ പേസർ മുഹമ്മദ് ഷമിയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിചിരിക്കുകയാണ്.
യാദവും ഷമിയും ഇതുവരെ ലോകകപ്പ് മത്സരത്തിൽ കളിച്ചിട്ടില്ല. എന്നിരുന്നാലും ഓൾറൗണ്ടർ പാണ്ഡ്യയുടെ പരിക്കിന്റെ ഫലമായി അവരുടെ പ്ലേയിംഗ് ലൈനപ്പ് മാറ്റാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു, ഇത് അവർക്ക് പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കാൻ അവസരം നൽകി.സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും വരാനിരിക്കുന്ന മത്സരത്തിൽ കളിക്കുമെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളർമാരെ വെച്ച് ഇന്ത്യ ഇന്ന് കളിക്കാനാണ് സാധ്യത.ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡാണ് മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ഷമിയും സൂര്യകുമാർ യാദവും കളിച്ചേക്കാമെന്ന് നിർദ്ദേശിച്ചത്.ധർമശാലയിലെ പിച്ച് സീം ബൗളർമാർക്ക് അനുകൂലമാണെന്ന് തെളിഞ്ഞാൽ താക്കൂറിന് പകരക്കാരനായി മുഹമ്മദ് ഷമിയെ ഇന്ത്യ തിരഞ്ഞെടുത്തേക്കും.
Harbhajan Singh said, India's combination suffers without a fit Hardik Pandya. Without him, options include Ishan Kishan or Suryakumar Yadav as pure batters. With Shardul chosen for his all-round skills, perhaps Mohammed Shami could replace him for a solid 10 overs. pic.twitter.com/0Vo2RzG5sC
— 𝐑Λ𝐘 (@MIXRO45) October 21, 2023
ധർമ്മശാലയിൽ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പേസർമാരാണ് ഭൂരിഭാഗം വിക്കറ്റുകളും വീഴ്ത്തിയത്.ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഒരു ബാറ്ററെ ഇറക്കി ഇതുവരെ വെല്ലുവിളി നിറഞ്ഞ ടൂർണമെന്റിനെ നേരിട്ട ശാർദുൽ താക്കൂറിന് പകരം ഷമിയെ ടീമിൽ ഉൾപ്പെടുത്തും.