ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസീലന്‍ഡ്. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. 36 വര്‍ഷത്തിന് ശേഷമാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പ് 1988 ലാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായിയിരുന്നു.രണ്ടാം ഇന്നിംഗ്സിൽ 462 റൺസ് നേടി ഇന്നിംഗ്സിൻ്റെ തോൽവി ഒഴിവാക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞു.മറുവശത്ത് ന്യൂസിലൻഡ് 402, 110-2 എന്നീ സ്കോറുകൾ നേടിയാണ് 36 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് വിജയം നേടിയത്.പരമ്പര സ്വന്തമാക്കാനും 2025ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനും ഇന്ത്യ അവസാന 2 മത്സരങ്ങൾ ജയിക്കണം.അവസാന ദിനം 107 റൺസ് പിന്തുടരുന്ന ന്യൂസിലൻഡിനെതിരെ പുതിയ പന്ത് ഉപയോഗിച്ച് 2 വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യയുടെ വിജയത്തിനായി പോരാടി.
എന്നാൽ മുഹമ്മദ് സിറാജ് വലിയ സ്വാധീനം ചെലുത്തിയില്ല. ബുമ്രക്ക് പിന്തുണ നല്കാൻ താരത്തിന് സാധിച്ചില്ല, വിക്കറ്റൊന്നും നേടാനായില്ല. അതിനാൽ ബുംറയുടെ ഒറ്റയാൾ പോരാട്ടം ഇന്ത്യയുടെ വിജയത്തിന് സഹായകമായില്ല.ഈ സാഹചര്യത്തിൽ മുഹമ്മദ് സിറാജിന് പകരം കഴിഞ്ഞ ഇംഗ്ലണ്ട്, ബംഗ്ലാദേശ് പരമ്പരകളിൽ കളിച്ച ആകാശ് ദീപിനെ അടുത്ത മത്സരത്തിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കണമെന്ന് മുൻ താരം സബ കരിം.
“മുഹമ്മദ് സിറാജ് സമ്മർദ്ദത്തിലാകുമെന്ന് ഞാൻ പ്രവചിക്കുന്നു. അതിനാൽ അടുത്ത ടെസ്റ്റ് മത്സരത്തിന് മുമ്പ് ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.മുൻനിര ഫാസ്റ്റ് ബൗളർ പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുമെന്നും രണ്ടാം സ്പെല്ലിലെ രണ്ടാമത്തെ പുതിയ പന്തിൽ നന്നായി പന്തെറിയുമെന്നും നിങ്ങൾ പ്രതീക്ഷിക്കും. സിറാജ് അത് ചെയ്തതായി എനിക്കറിയില്ല. കഴിഞ്ഞ മത്സരങ്ങളിൽ ആകാശ് ദീപ് അത് ചെയ്യുകയും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നേടുകയും ചെയ്തു” സാബ കരീം പറഞ്ഞു.
“കൂടാതെ ആകാശ് ദീപിന് ഇന്ത്യൻ സാഹചര്യങ്ങളിൽ ധാരാളം ബൗളിംഗ് അനുഭവമുണ്ട്. കാരണം അദ്ദേഹം ബംഗാളിനു വേണ്ടി വർഷങ്ങളോളം കളിച്ചിട്ടുണ്ട്. അതിനാൽ ജീവനില്ലാത്ത പിച്ചുകളിൽ പന്തെറിഞ്ഞ പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്, ”അദ്ദേഹം പറഞ്ഞു.ഇതിഹാസതാരം അനിൽ കുംബ്ലെയും ബുംറയെ പിന്തുണയ്ക്കുന്ന ബൗളറെ ആവശ്യമാണെന്ന് പറഞ്ഞു.