വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഗോൾഡൻ ഡക്കിൽ പുറത്തായ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് എന്ന അനാവശ്യ റെക്കോർഡിന് ഒപ്പമെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 17 തവണയാണ് രോഹിത് ശർമ്മ പൂജ്യത്തിന് പുറത്താവുന്നത്.
ഇന്ന് പൂജ്യത്തിനു പുറത്തായതിയോടെ ബംഗളുരു താരം ദിനേശ് കാർത്തിക്കിൻ്റെ പേരിലുള്ള റെക്കോഡിനു ഒപ്പമെത്തി.ഗ്ലെൻ മാക്‌സ്‌വെൽ, പിയൂഷ് ചൗള, മൻദീപ് സിംഗ്, സുനിൽ നരെയ്ൻ എന്നിവർ 15 തവണയും ഡക്കിൽ പുറത്തായിട്ടുണ്ട്.രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തിലും കാണാൻ സാധിച്ചത്.ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പൂജ്യം റൺസ് നേടിയ രോഹിത് ശർമ്മയെ ബോൾട്ട് ക്യാപ്റ്റൻ സഞ്ജു സാംസന്റെ കൈകളിലെത്തിച്ചു.
~Most Ducks in IPL, Hitman leading the chart💫💥
— Hustler (@HustlerCSK) April 1, 2024
Rohit Sharma* (17)
Dinesh Karthik (17)
Glenn Maxwell (15)#MIvRR pic.twitter.com/aqy0s8ozKa
ഐപിഎല്ലിൽ രോഹിത് ശർമ്മയെ ബോൾട്ട് പുറത്താക്കുന്നത് ഇത് രണ്ടാം തവണയാണ്. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെയും ബോൾട്ട് ഗോൾഡൻ ഡക്കിൽ പുറത്താക്കി.ഇന്ന് രോഹിത് ശർമ്മ ഒരു വലിയ സ്കോർ രേഖപ്പെടുത്തുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഹോം ആരാധകർക്ക് മുന്നിൽ തങ്ങളുടെ ആദ്യ ഹോം മത്സരമാണ് വാങ്കഡെയിൽ കളിക്കുന്നത്.എന്നാൽ എംഐ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല അത്. മൂന്നാം ഓവറിൽ ഡെവാൾഡ് ബ്രെവിസിനേയും ബോൾട്ട് ഗോൾഡൻ ഡക്കിൽ പുറത്താക്കി.
.@rajasthanroyals’ Lethal Start 🔥
— IndianPremierLeague (@IPL) April 1, 2024
They run through #MI’s top order courtesy Trent Boult & Nandre Burger 👏
After 7 overs, it is 58/4
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #MIvRR pic.twitter.com/mEUocuD0EV
എംഐക്കെതിരെ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.MI അവരുടെ മുൻ മത്സരത്തിലെ അതേ പ്ലെയിംഗ് ഇലവനിൽ തന്നെ തുടരാൻ തീരുമാനിച്ചു. എന്നിരുന്നാലും, റോയൽസ് ഒരു മാറ്റം വരുത്തി, സന്ദീപ് ശർമ്മയ്ക്ക് പകരം നാന്ദ്രെ ബർഗറെ കൊണ്ടുവന്നു.