രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തി ആർ അശ്വിൻ തൻ്റെ നൂറാം ടെസ്റ്റ് കൂടുതൽ അവിസ്മരണീയമാക്കി. ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഓഫ് സ്പിന്നർ ഇംഗ്ലണ്ട് ബാറ്റിങ്ങിനെ എറിഞ്ഞൊതുക്കി ഇന്ത്യക്ക് മികച്ച വിജയം നേടിക്കൊടുത്തു.അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇണങ്ങിസ് ജയമാണ് നേടിയത്.രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ടായി.
ഒരു ഇന്നിംഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. രണ്ടു ഇന്നിഗ്സുകളിലുമായി 9 വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ സ്പിന്നർ അശ്വിൻ ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ചു.മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ എന്നീ ഇതിഹാസ ത്രയങ്ങൾക്ക് ശേഷം തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളറായി അശ്വിൻ മാറി.വിക്കറ്റ് കീപ്പറുടെ ബാറ്റിൻ്റെയും പാഡുകളുടെയും വിടവിലൂടെ നുഴഞ്ഞുകയറിയ പന്ത് കുറ്റിതെറിപ്പിച്ചു.ഇത് ക്ലാസിക്കൽ ഓഫ് സ്പിന്നറുടെ പുറത്താക്കലായിരുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അനിൽ കുംബ്ലെയെ മറികടക്കാനും അശ്വിന് സാധിച്ചു.
R Ashwin! 🔥#INDvENG #India #England #TeamIndia #RavichandranAshwin pic.twitter.com/nHuYt9RNFF
— CRICKETNMORE (@cricketnmore) March 9, 2024
ആർ അശ്വിൻ്റെ 36-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.ശ്രീലങ്കയ്ക്കെതിരായ (2005) തൻ്റെ നാഴികക്കല്ല് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുംബ്ലെയ്ക്ക് ശേഷം തൻ്റെ 100-ാം ടെസ്റ്റിൽ ഫിഫർ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അദ്ദേഹം മാറി.കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ബൗളർമാരുടെ എക്കാലത്തെയും പട്ടികയിൽ റിച്ചാർഡ് ഹാഡ്ലിക്ക് ഒപ്പമെത്താൻ അശ്വിന് സാധിച്ചു.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അരങ്ങേറ്റത്തിലും 100-ാം ടെസ്റ്റിലും 5 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ആർ അശ്വിൻ ഒരു അതുല്യ നേട്ടം കൈവരിച്ചു.
𝐎𝐧𝐞 𝐦𝐨𝐫𝐞 𝐦𝐢𝐥𝐞𝐬𝐭𝐨𝐧𝐞 𝐚𝐜𝐡𝐢𝐞𝐯𝐞𝐝! ✅
— JioCinema (@JioCinema) March 9, 2024
Ashwin gets a 5️⃣-wicket haul in his 100th Test match! 🤩#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSports pic.twitter.com/cnHCb654fX
പരമ്പരയിലെ മന്ദഗതിയിലുള്ള തുടക്കത്തെ മറികടന്ന് അശ്വിൻ വിക്കറ്റ് വേട്ടക്കാരനായി ഉയർന്നു. റാഞ്ചി ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് ശേഷം ഓഫ് സ്പിന്നർ തൻ്റെ നാഴികക്കല്ലായ ടെസ്റ്റിൽ 9 വിക്കറ്റായി.ബെന്‍ ഡക്കറ്റ് (2), സാക് ക്രൗളി (1), ഒലീ പോപ്പ് (19), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (2), ബെന്‍ ഫോക്സ് (8) എന്നിവരുടെ വിക്കറ്റാണ് അശ്വിൻ സ്വന്തമാക്കിയത്.പരമ്പരയിലെ 5 ടെസ്റ്റുകളിൽ നിന്ന് ആകെ 26 വിക്കറ്റുകൾ അശ്വിന് ഉണ്ട്.ടെസ്റ്റിൽ 500-ലധികം വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി അദ്ദേഹം മാറുകയും ചെയ്തു നൂറാം ടെസ്റ്റിൽ (7) ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ജോഡികളായ അനിൽ കുംബ്ലെ-കപിൽ ദേവ് എന്നിവരെ അശ്വിൻ മറികടന്നു..
🚨 Record Alert 🚨
— BCCI (@BCCI) March 9, 2024
Most Five-wicket hauls in Test for India! 🔝
Take A Bow, R Ashwin 🙌 🙌
Follow the match ▶️ https://t.co/jnMticF6fc#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/0P2gQOn5HS
ടെസ്റ്റിലെ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടങ്ങൾ :-
മുത്തയ്യ മുരളീധരൻ – 67
ഷെയ്ൻ വോൺ – 37
റിച്ചാർഡ് ഹാഡ്ലി, ആർ അശ്വിൻ – 36
അനിൽ കുംബ്ലെ – 35