ഐപിഎൽ ചരിത്രത്തിൽ ഈ വലിയ റെക്കോർഡ് നേടുന്ന ആദ്യ കളിക്കാരനായി എംഎസ് ധോണി | IPL2024 | MS Dhoni

ഐപിഎല്ലിൽ 150 വിജയങ്ങളുടെ ഭാഗമായ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസ താരം എംഎസ് ധോണി.ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സിനെ 78 റൺസിന് സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിലെ വിജയത്തോടെയാണ് ധോണി ഈ നേട്ടം കൈവരിച്ചത്.

2008-ലെ ഉദ്ഘാടന പതിപ്പ് മുതൽ ടി20 ലീഗിൻ്റെ ഭാഗമായ എംഎസ് ധോണി ഐപിഎല്ലിൽ 259 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 5 കിരീടങ്ങളുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണ് 42-കാരൻ. ഈ സീസണിന് മുന്നോടിയായി സൂപ്പർ കിംഗ്‌സിൻ്റെ ചുമതല റുതുരാജ് ഗെയ്‌ക്‌വാദിന് ധോനി കൈമാറി.133 വിജയങ്ങളുമായി ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന റെക്കോർഡ് എംഎസ് ധോണിയുടെ പേരിലാണ്. 87 വിജയങ്ങളുമായി രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്.

സിഎസ്‌കെ ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ റുതുരാജ് ഗെയ്‌ക്‌വാദ് 98 റൺസിന് പുറത്തായതിന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ എംഎസ് ധോണി ചെപ്പോക്കിലെ കാണികൾക്കായി ചെറിയ ഇന്നിംഗ്സ് കളിച്ചു.താൻ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി പറത്തി രണ്ടാം പന്ത് ഒരു സിംഗിൾ നേടി.CSK 212 എന്ന കൂറ്റൻ സ്‌കോർ നേടിയപ്പോൾ ധോണി 2 പന്തിൽ 5 റൺസോടെ പുറത്താകാതെ നിന്നു. ഈ സീസണിൽ വിക്കറ്റ് കീപ്പർ-ബാറ്റർ വെറും 37 പന്തിൽ 257 സ്ട്രൈക്ക് റേറ്റിൽ 96 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.SRH-നെതിരായ 78 റൺസിൻ്റെ വിജയത്തോടെ, CSK ആദ്യ 4-ലേക്ക് തിരിച്ചെത്തി. 9 മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുള്ള അവർ മൂന്നാം സ്ഥാനത്താണ്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച കളിക്കാരൻ :-

  1. എംഎസ് ധോണി – 150
  2. രവീന്ദ്ര ജഡേജ – 133
  3. രോഹിത് ശർമ്മ – 133
  4. ദിനേശ് കാർത്തിക് – 125
  5. സുരേഷ് റെയ്ന – 122