‘ഡോക്ടർ എന്നോട് പറഞ്ഞു..’: തന്റെ ഐപിഎൽ ഭാവിയെക്കുറിച്ചുള്ള പ്രധാന സൂചനകൾ നൽകി എംഎസ് ധോണി |MS Dhoni

ഇതിഹാസ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി തന്റെ കാൽമുട്ടിനേറ്റ പരിക്കിനെക്കുറിച്ചും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ഒരു വലിയ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.

ധോണി സിഎസ്‌കെയെ ഐപിഎൽ 2023 കിരീടത്തിലേക്ക് നയിച്ചു, എന്നാൽ സീസണിലുടനീളം, കാൽമുട്ടിനേറ്റ പരുക്ക് അദ്ദേഹത്തെ ബാധിചിരുന്നു.സി‌എസ്‌കെ അവരുടെ അഞ്ചാമത്തെ ഐ‌പി‌എൽ കിരീടം നേടിയതിന് ശേഷം ധോണി കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തന്റെ കാൽമുട്ടിന് പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും പൂർണ ഫിറ്റ്‌നസിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.നവംബറോടെ തനിക്ക് സുഖംപ്രാപിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായി 42-കാരൻ സ്ഥിരീകരിച്ചു.

ബംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെന്ന് പറഞ്ഞ് തുടങ്ങിയ ആതിഥേയനെ സിഎസ്‌കെ ക്യാപ്റ്റന്റെ അരികിൽ ഇരിക്കുന്നയാൾ തിരുത്തുകയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുക മാത്രമാണ് ചെയ്തതെന്ന് അഭിപ്രായപ്പെട്ടു.എം‌എസ് ധോണി തന്നെ അതെ എന്ന് പറഞ്ഞയുടനെ കാണികൾ താരത്തിനായി ആർപ്പുവിളിക്കാൻ തുടങ്ങി.“മുട്ട് ശസ്ത്രക്രിയയെ അതിജീവിച്ചു ഇപ്പോൾ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. നവംബർ മാസത്തോടെ സുഖമാവും എന്ന് ഡോക്ടർ പറഞ്ഞു.ഇപ്പോൾ ദിനചര്യയിൽ പ്രശ്‌നമൊന്നുമില്ല,” ധോണി പറഞ്ഞു.

“വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നന്ദി പറയുക, വിരമിക്കുക എന്നതാണ് എനിക്ക് എളുപ്പമുള്ള കാര്യം. എന്നാൽ സിഎസ്‌കെ ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തിന്റെ അളവ്, അവർക്ക് ഒരു സീസൺ കൂടി കളിക്കാനുള്ള (എന്നെ കാണാൻ) ഒരു സമ്മാനമായിരിക്കും, ”മേയിൽ സിഎസ്‌കെ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചതിന് ശേഷം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ധോണി പറഞ്ഞു.

Rate this post