മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ 2003 ൽ ഇന്ത്യൻ ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു, 2012 വരെ 29 ടെസ്റ്റ് മത്സരങ്ങളും 120 ഏകദിന മത്സരങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചു. അതിനുപുറമെ, 2008 മുതൽ 2017 വരെയുള്ള ഐപിഎൽ മത്സരങ്ങളിൽ കളിക്കുകയും 103 മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.ഇന്ത്യൻ ടീമിന്റെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇർഫാൻ പഠാൻ എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.
വിവിധ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനായി കളിച്ചിട്ടുള്ള അദ്ദേഹം നിരവധി വിജയങ്ങളുടെ ഭാഗമാണ്. 2007 ലെ ടി20 ലോകകപ്പിന്റെ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു.തന്റെ കരിയറിന്റെ അവസാനത്തിൽ നേരിട്ട ദുരവസ്ഥയ്ക്ക് അന്നത്തെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ കുറ്റപ്പെടുത്തി ഇർഫാൻ പത്താൻ.എംഎസ് ധോണിയുടെ കീഴിൽ കളിക്കുമ്പോഴായിരുന്നു പത്താൻ തഴയപ്പെട്ടത്.2005ൽ അരങ്ങേറ്റം കുറിച്ചത് മുതൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന അദ്ദേഹത്തിന് പക്ഷെ 2009ൽ തിരിച്ചടിയേൽക്കുകയായിരുന്നു. ടെസ്റ്റിൽ നിന്നും ഒരു വർഷം മുമ്പ് തന്നെ പുറത്താക്കപ്പെട്ട അദ്ദേഹം 2009ൽ ഏകദിനത്തിൽ നിന്നും പുറത്തായി. മൂന്ന് വർഷത്തോളമാണ് പത്താൻ തിരിച്ചുവരവിന് വേണ്ടി കാത്തിരുന്നത്.
“എന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയപ്പോൾ, ഇതൊന്നും എന്റെ കയ്യിലല്ലെന്നായിരുന്നു പരിശീലകൻ എന്നോട് പറഞ്ഞു.നിങ്ങളുടെ കയ്യിൽ ഒന്നുമില്ലെങ്കിൽ, എന്റെ സ്ഥാനം ആരാണ് തീരുമാനിക്കുക?. പക്ഷേ അദ്ദേഹം എനിക്ക് ഒരു ഉത്തരവും നൽകിയില്ല. എന്നിരുന്നാലും, ടീമിന്റെ പ്ലെയിംഗ് ഇലവനിൽ ആരെ ഉൾപ്പെടുത്തണമെന്ന് ക്യാപ്റ്റന്റെ തീരുമാനമാണെന്ന് എനിക്ക് അപ്പോൾ തന്നെ അറിയാമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു.” അതുകൊണ്ട് ധോണി എന്നെ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. ധോണിയുടെ തീരുമാനം ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. കാരണം ടീമിന്റെ ക്യാപ്റ്റൻ വിജയത്തിലേക്കുള്ള ശരിയായ പാത സൃഷ്ടിക്കണം. ധോണി ആ തീരുമാനമെടുത്തെങ്കിലും അത് എനിക്ക് മോശം തോന്നൽ നൽകി” പത്താൻ കൂട്ടിച്ചേർത്തു .
ധോണിയുടെ തീരുമാനം കാരണം താൻ വിഷാദത്തിലാണെന്നും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും മുൻ ഇന്ത്യൻ ടീം താരം വീരേന്ദർ സെവാഗ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഇർഫാൻ പത്താനും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.’2009ൽ ഞങ്ങൾ ന്യൂസിലാൻഡ് പരമ്പര കളിക്കുന്നതിന് മുമ്പ് ശ്രീലങ്കക്കെതിരെ ഞാനും യൂസുഫും ഒരു കളി ജയിപ്പിച്ചിട്ടുണ്ട്. ആ മത്സരത്തിൽ 27-28 പന്തിൽ നിന്നുമാണ് ഞങ്ങൾ 60 റൺസോളം നേടിയത്. എന്നാൽ ന്യൂസിലാൻഡിൽ ആദ്യ മൂന്ന് മത്സരത്തിലും ഞാൻ ബെഞ്ചിലിരുന്നു. നാലാം മത്സരം മഴ മൂലം സമനിലയിൽ പിരിഞ്ഞു. അഞ്ചാം മത്സരത്തിലും എനിക്ക് കളിക്കാൻ സാധിച്ചില്ല.ഞങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഒരു വർഷത്തേക്ക് അവരെ പുറത്താക്കില്ലായിരുന്നു.
“ന്യൂസിലാൻഡിൽ, ആദ്യ മത്സരത്തിനും, രണ്ടാമത്തെ മത്സരത്തിനും, മൂന്നാമത്തെ മത്സരത്തിനും എന്നെ ബെഞ്ചിൽ ഇരുത്തി. നാലാമത്തെ മത്സരം മഴ കാരണം സമനിലയിൽ പിരിഞ്ഞു. അവസാന മത്സരത്തിലും ഞാൻ ഉണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയതെന്ന് ഞാൻ ഗാരി സാറിനോട് ചോദിച്ചു. എനിക്ക് എന്തെങ്കിലും മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിൽ, അദ്ദേഹത്തിന് എന്നോട് പറയാമായിരുന്നു, പക്ഷേ എന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയാൻ ഞാൻ ആഗ്രഹിച്ചു” പത്താൻ പറഞ്ഞു.
🚨 IRFAN PATHAN ON GETTING DROPPED UNDER DHONI'S CAPTAINCY 🗣️
— INDIAN CRICKETER (@indian_Cricket4) August 14, 2025
"NZ tour – 1st match out, 2nd out, 3rd out, 4th washed out, last match also out… I asked Gary Kirsten why I was dropped. He gave 2 reasons – one of them was MS Dhoni.
Gary said 'There are things not in my hand'… I… pic.twitter.com/cOXlyY6275
2011 ൽ പത്താൻ ഏകദിന ടീമിലേക്ക് തിരിച്ചുവരികയും അടുത്ത വർഷം 12 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. മുൻ ഓൾറൗണ്ടർ 2012 ൽ 172 റൺസും 19 വിക്കറ്റുകളും നേടി, ഇത് അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അവസാന വർഷമായിരുന്നു.2020 ൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെ പത്താന്റെ കരിയർ അവസാനിച്ചു.