മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച വൈകാരിക നിമിഷത്തെക്കുറിച്ച് സംസാരിച്ചു.2020 ഓഗസ്റ്റ് 15 ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും 2019 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യയുടെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം വിരമിക്കാൻ തീരുമാനിച്ചതായി ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ധോണി വെളിപ്പെടുത്തി.
2019 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷമുള്ള 13 മാസങ്ങളിൽ ധോണിയുടെ നിശബ്ദതയും ക്രിക്കറ്റ് രംഗത്ത് നിന്നുള്ള അസാന്നിധ്യവും അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഊഹാപോഹങ്ങൾക്കിടയാക്കി.”കളിയിൽ തോൽക്കുമ്പോൾ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്, ഉള്ളിൽ ഞാൻ എന്റെ മുഴുവൻ പദ്ധതിയും തയ്യാറാക്കിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ച അവസാന ദിവസമായിരുന്നു അത്. ഞാൻ. ഒരു വർഷത്തിന് ശേഷം വിരമിച്ചു, പക്ഷേ ആ ദിവസം ഞാൻ വിരമിച്ചു എന്നതാണ് വസ്തുത” ധോണി പറഞ്ഞു.
“കഴിഞ്ഞ 12-15 വർഷമായി നിങ്ങൾ ചെയ്ത ഒരേയൊരു കാര്യം ക്രിക്കറ്റ് കളിക്കുക മാത്രമാണ്. അതിനുശേഷം നിങ്ങൾക്ക് രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരമില്ല.പക്ഷേ കുറച്ച് പേർക്ക് മാത്രമേ ആ അവസരം ലഭിക്കുന്നുള്ളൂ. കായികതാരങ്ങൾക്ക് അത് ഉണ്ട്. ഏത് കായിക വിനോദമാണ് നിങ്ങൾ കളിക്കുന്നത്, നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു’ ധോണി പറഞ്ഞു.
He knows that it was his last match
— DHONI Era™ 🤩 (@TheDhoniEra) October 27, 2023
😭💔@MSDhoni #MSDhoni #WhistlePodu pic.twitter.com/rQOKHukrt8
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സജീവ കളിക്കാരനായി ധോണി തുടർന്നു, ടീമിനെ 2023 ലെ അഞ്ചാം കിരീടത്തിലേക്ക് നയിച്ചു.2024-ലെ ഐപിഎല്ലിലെ തന്റെ തിരിച്ചുവരവ് രാധകർക്ക് ധോണി ഉറപ്പുനൽകി.
MS Dhoni talking about his final day of International career.
— Johns. (@CricCrazyJohns) October 26, 2023
– A sad day in indian cricket history…..!!!!pic.twitter.com/QqaRCsYzIO