ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരത്തിൽ ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റർ മഹേന്ദ്ര സിംഗ് ധോണി വലിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ സീസണിൽ സിഎസ്കെ നായകസ്ഥാനം ഒഴിഞ്ഞ ധോണി, സ്റ്റമ്പിന് പിന്നിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ടി20 ക്രിക്കറ്റില്‍ 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ധോണി.
ഈ നേട്ടത്തിലെത്തുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ധോണി.ക്യാപിറ്റല്‍സിനെതിരെ നടന്ന ഐപിഎല്‍ മത്സരത്തില്‍ പൃഥ്വി ഷായെ പിടികൂടിയതോടെയാണ് ധോണി ഈ നേട്ടത്തിലെത്തിയത്. രവീന്ദ്ര ജഡേജയുടെ പന്തിലാണ് പൃഥ്വിയെ ധോണി പിടികൂടിയത്.എതിരാളികളായ കമ്രാൻ, ദിനേഷ് കാർത്തിക് എന്നിവരേക്കാൾ മൈലുകൾ മുന്നിലാണ് ധോണി ഇക്കാര്യത്തിൽ. ഫോർമാറ്റിൽ 274 വിക്കറ്റ് കീപ്പിംഗ് പുറത്താക്കലുകളാണ് കമ്രാനും കാർത്തിക്കും ഉള്ളത്.എംഎസ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ 5000 റൺസ് തികച്ചു.ഐപിഎല്‍ ചരിത്രത്തില്‍ 5,000 റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ധോണി മാറി.
This was MS Dhoni last night 🫡#DCvsCSK pic.twitter.com/PTYvBl4xKy
— Cricbuzz (@cricbuzz) April 1, 2024
ദിനേശ് കാര്‍ത്തിക് (4233), റോബിൻ ഉത്തപ്പ (3011), ക്വിന്റണ്‍ ഡി കോക്ക് (2812), റിഷഭ് പന്ത് (2737) എന്നിവരാണ് പട്ടികയില്‍ ധോണിക്ക് പിന്നിലുള്ള മറ്റ് താരങ്ങള്‍.വിക്കറ്റ് കീപ്പറായി ടി20 ക്രിക്കറ്റിൽ 7,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരനായി ധോണി മാറുകയും ചെയ്തു.വിക്കറ്റ് കീപ്പറായി 7000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബാറ്ററായി എംഎസ് ധോണി. പാക്കിസ്ഥാൻ്റെ മുഹമ്മദ് റിസ്വാൻ (6962), കമ്രാൻ അക്മൽ (6454) എന്നിവരാണ് പട്ടികയിൽ പിന്നിൽ.ക്വിൻ്റൺ ഡി കോക്ക് (8578), ജോസ് ബട്ട്ലർ (7721) എന്നിവർക്ക് ശേഷം ഒരു നിശ്ചിത വിക്കറ്റ് കീപ്പറായി ടി20യിൽ 7000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ധോണി.
ഐപിഎൽ ഇന്നിംഗ്സിൻ്റെ 19-ാം ഓവറിലെയും 20-ാമത്തെയും ഓവറുകളിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് എംഎസ് ധോണി സ്വന്തമാക്കി. കീറൺ പൊള്ളാർഡ് (57), എബി ഡിവില്ലിയേഴ്സ് (55), ഹാർദിക് പാണ്ഡ്യ (55), ആന്ദ്രെ റസൽ (51), രവീന്ദ്ര ജഡേജ (46) എന്നിവരാണ് പട്ടികയിൽ ധോണിക്ക് പിന്നിലുള്ളത്. ഒരു ഓവറില്‍ കൂടുതല്‍ തവണ 20 റണ്‍സ് നേടിയ താരവും ധോണിയാണ്. കഴിഞ്ഞ കളിയില്‍ ആൻറിച്ച് നോര്‍ക്യയുടെ അവസാന ഓവറിലായിരുന്നു ധോണി 20 റണ്‍സ് നേടിയത്.
ഐപിഎല്‍ കരിയറില്‍ ഇത് 9-ാം തവണയാണ് ഒരു ഓവറില്‍ ധോണി 20 റണ്‍സ് നേടുന്നത്. രോഹിത് ശർമ (8), ഋഷഭ് പന്ത് (6), വീരേന്ദർ സെവാഗ് (5), യൂസഫ് പത്താൻ (5), ഹാർദിക് പാണ്ഡ്യ (5) എന്നിവരാണ് പട്ടികയിൽ ധോണിക്ക് പിന്നിലുള്ളത്.ടി20 മത്സരങ്ങളിൽ (ഐപിഎൽ + ചാമ്പ്യൻസ് ലീഗ് (ടി20) സിഎസ്കെയ്ക്കായി 5000 റൺസ് സ്കോർ ചെയ്യുന്നതിന് എംഎസ് ധോണിക്ക് 6 റൺസ് അകലെയാണ്. 200 മത്സരങ്ങളിൽ നിന്ന് 5529 റൺസുമായി ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച സുരേഷ് റെയ്ന മാത്രമാണ് അദ്ദേഹത്തിന് മുകളിൽ.
Endrendrum Thala! 🦁#WhistlePodu #Yellove 💛
— Chennai Super Kings (@ChennaiIPL) April 1, 2024
pic.twitter.com/81VqxvB5KT
ഡൽഹി ക്യാപിറ്റൽസിനെതിരായ തൻ്റെ ട്രേഡ്മാർക്ക് സ്ട്രോക്കുകളോടെ ചെന്നൈ സൂപ്പർ കിങ്സ് സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി തന്റെ പ്രതാപകാലത്തെ ആരാധകരെ ഓർമിപ്പിച്ചു.സൂപ്പർ കിംഗ്സ് 20 റൺസിന് തോറ്റെങ്കിലും 16 പന്തിൽ 37* റൺസെടുത്ത ധോണി കാണികളെ രസിപ്പിച്ചു.മത്സരത്തില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞിരുന്ന മുകേഷ് കുമാറിനെ നേരിട്ട ആദ്യ മൂന്ന് പന്തില്‍ രണ്ടിലും ബൗണ്ടറി പായിച്ചാണ് ധോണി തന്റെ റണ്‍വേട്ട തുടങ്ങിയത്. പിന്നാലെ ഖലീല്‍ അഹമ്മദ്, ആൻറിച്ച് നോര്‍ക്യ എന്നിവര്‍ക്കെതിരെയും എംഎസ് ധോണി തകര്‍പ്പൻ ബാറ്റിങ് കാഴ്ചവച്ചു. മൂന്ന് സിക്സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു മത്സരത്തില്‍ ധോണിയുടെ ഇന്നിങ്സ്.