ഏകദിന ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറിയുടെ പിൻബലത്തിൽ 398 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മ (47), ശുഭ്മാൻ ഗിൽ (പുറത്താകാതെ 80) എന്നിവരും ബാറ്റിംഗിൽ സംഭാവന നൽകി.
വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 48.5 ഓവറില്‍ 327 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.എന്നാൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻമാരായ കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും മൂന്നാം വിക്കറ്റിൽ 181 റൺസ് കൂട്ടിച്ചേർത്തപ്പോൾ വാങ്കഡെയിൽ പൂർണ്ണ നിശബ്ദതയായിരുന്നു. 119 പന്തില്‍ നിന്ന് 134 റണ്‍സ് നേടിയ ഡാരല്‍ മിച്ചലും 73 പന്തില്‍ 69 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസണുമാണ് ന്യൂസിലന്‍ഡിന്റെ ടോസ് സ് കോറര്‍മാര്‍. ഷമിയുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ബ്ലാക്ക് ക്യാപ്സിനെതിരെ ഇന്ത്യയുടെ അവിസ്മരണീയമായ വിജയത്തിലെ യഥാർത്ഥ ഹീറോ നായകൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു.
വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ സെമി ഫൈനൽ വിജയത്തിന് ശേഷം സ്കൈ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു.ശർമ ഇന്ത്യൻ ടീമിന്റെ സമീപനം ആകെ മാറ്റിമറിച്ചെന്നും ഹുസൈൻ പറഞ്ഞു.”നാളത്തെ പ്രധാനവാർത്തകൾ (വിരാട്) കോഹ്ലിയെക്കുറിച്ചായിരിക്കും, ശ്രേയസ് അയ്യരെക്കുറിച്ചായിരിക്കും, മുഹമ്മദ് ഷമിയെക്കുറിച്ചായിരിക്കും. എന്നാൽ ഈ ഇന്ത്യൻ ടീമിന്റെ യഥാർത്ഥ നായകൻ, ഈ ഇന്ത്യൻ ടീമിന്റെ സംസ്കാരം മാറ്റിമറിച്ച രോഹിത് ശർമ്മയാണ്”ഹുസൈൻ സ്കൈ സ്പോർട്സിൽ പറഞ്ഞു.
Tomorrow You will see Headlines of Virat Kohli, Headlines of Shreyas lyer, Head lines of Mohammad Shami but the Genuine Hero of India is Rohit Sharma."
— Manoj Maddy (@edits_manoj) November 16, 2023
– Nasser Hussain
Give credit to Rohit Sharma for backing all these players and showing faith in them. He has made it possible.… pic.twitter.com/6HKeko3aXC
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്കുമായുള്ള സംഭാഷണം പരാമർശിച്ചു, ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റത് ടീമിൽ മൊത്തത്തിലുള്ള മാറ്റങ്ങൾ വരുത്താൻ രോഹിതിനെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി.”അഡ്ലെയ്ഡിൽ നടന്ന ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടുമായി കളിച്ചപ്പോൾ ദിനേശ് കാർത്തിക് ടീമിനൊപ്പം ഉണ്ടായിരുന്നു, അവിടെ ഇന്ത്യ മോശം ക്രിക്കറ്റ് ആണ് കാഴ്ചവെച്ചത് ,ഇംഗ്ലണ്ട് 10 വിക്കറ്റിന് അവരെ വീഴ്ത്തുകയും ചെയ്തു.അതിന് ശേഷം ഇന്ത്യ മാറേണ്ടതുണ്ടെന്ന് രോഹിത് ഡികെയോട് പറഞ്ഞു,” നാസർ ഹുസൈൻ സ്കൈ സ്പോർട്സിൽ പറഞ്ഞു.
Nasser Hussain said; The Genuine Hero of India is Rohit Sharma."💓
— RoMan (@SkyXRohit1) November 16, 2023
Rohit Sharma getting the Appreciation which he deserves!🔥🔥#INDvsNZ #RohitSharma𓃵#ViratKohli𓃵 #Shamipic.twitter.com/9IrsN1hZM2
ന്യൂസിലൻഡിനെതിരായ നോക്കൗട്ട് മത്സരത്തിൽ ടെമ്പോ നിലനിർത്തിയതിന് രോഹിതിനെ ഹുസൈൻ അഭിനന്ദിച്ചു. ന്യൂസിലൻഡിനെതിരെ 29 പന്തിൽ 47 റൺസ് നേടിയ രോഹിത് ഇന്ത്യക്ക് മികച്ച തുടക്കം നൽകി.കളിയുടെ മധ്യ ഓവറിൽ ഇന്ത്യ സ്തംഭിച്ചപ്പോൾ, നിരാശനായ രോഹിത് ശർമ്മ തന്റെ ബാറ്റർമാർക്ക് ഒരു സന്ദേശം അയച്ചു, തുടർന്ന് ഇന്ത്യ വീണ്ടും റൺ റേറ്റ് ഉയർത്തി.”ഇന്നത്തെ യഥാർത്ഥ ഹീറോ രോഹിതാണെന്ന് ഞാൻ കരുതുന്നു. ഗ്രൂപ്പ് ഘട്ടം വ്യത്യസ്തമാണ്, നോക്കൗട്ട് ഘട്ടം വ്യത്യസ്തമാണ്, നോക്കൗട്ടിലും നിർഭയ ക്രിക്കറ്റ് കളിക്കാൻ പോകുന്നുവെന്ന് നായകൻ എല്ലാവരേയും കാണിച്ചു, സമീപനത്തിലൂടെ രോഹിത് ശർമ്മ വ്യക്തമായ സന്ദേശം നൽകി.” ഇന്ത്യൻ ക്യാപ്റ്റനെ കുറിച്ച് ഹുസൈൻ കൂട്ടിച്ചേർത്തു.