ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സൂപ്പർ താരം വിരാട് കോലി കളിച്ചിരുന്നില്ല. താരം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ആദ്യ രണ്ടു ടെസ്റ്റിനുള്ള ടീമിൽ നിന്നും പിന്മാറിയത്. അദ്ദേഹം ശേഷിക്കുന്ന മത്സരങ്ങളിൽ തിരിച്ചെത്തുമാ എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം കോലി അവസാന മൂന്നു ടെസ്റ്റിലും കളിക്കാനുള്ള സാധ്യതയില്ല.
കോഹ്‌ലിയുടെ അഭാവം ഇന്ത്യൻ ടീമിനും പരമ്പരയ്ക്കും ലോക ക്രിക്കറ്റിനും വലിയ തിരിച്ചടിയാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, ആരാധകർ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൂടാതെ, ESPNCricinfo റിപ്പോർട്ട് ചെയ്തതുപോലെ, വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളിൽ നിന്നെങ്കിലും കോഹ്‌ലി വിട്ടുനിൽക്കാൻ സാധ്യതയുണ്ട്, അവസാനത്തേതും സംശയാസ്പദമാണ്.
Nasser Hussain on Virat Kohli’s absence: Blow for world cricket but game needs to look after him
— Wisden (@WisdenCricket) February 8, 2024
READ ⬇️https://t.co/Wnh6JVk1R6
“ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. പരമ്പരയ്ക്ക് തിരിച്ചടിയാകും. ലോകക്രിക്കറ്റിന് ഇത് തിരിച്ചടിയാകും. ഇതൊരു പ്രത്യേക പരമ്പരയാകാൻ പോകുകയാണ്. ഇത് ഇതിനകം മികച്ചതായിട്ടുണ്ട്.ആദ്യ രണ്ട് മത്സരങ്ങളും നല്ലതായിരുന്നു ” ഹുസൈൻ സ്കൈ സ്പോർട്സിൽ പറഞ്ഞു.കഴിഞ്ഞ 15 വർഷമായി കോഹ്‌ലി കളിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇടവേള എടുക്കാൻ അർഹനാണെന്നും മുൻ ഇംഗ്ലണ്ട് നായകൻ പറഞ്ഞു. “വിരാട് കോഹ്‌ലിയെപ്പോലുള്ളവരെ രിപാലിക്കേണ്ടതുണ്ട്. 15 വർഷത്തിലേറെയായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു, കുടുംബത്തോടൊപ്പം വിട്ടുനിൽക്കാൻ അദ്ദേഹത്തിന് ഒരു ഇടവേള ആവശ്യമുണ്ടെങ്കിൽ അത് നൽകണം വിരാട് കോഹ്‌ലിക്ക് എല്ലാ ആശംസകളും നേരുന്നു” ഹുസൈൻ പറഞ്ഞു.
Nasser Hussain said,
— Don Cricket 🏏 (@doncricket_) February 8, 2024
"Virat Kohli's been playing international cricket for more than 15 years now and if he needs a break to be away with family… get some time away from the game, we absolutely wish Virat Kohli all the best. It means we don't get the mouth-watering possibility… pic.twitter.com/PmBCBUYH6h
“വർഷങ്ങളായി നമ്മൾ കണ്ടിട്ടുള്ള ആൻഡേഴ്‌സണും കോഹ്‌ലിയും തമ്മിലുള്ള കടുത്ത മത്സരം നമുക്ക് വീണ്ടും ലഭിക്കുന്നില്ല എങ്കിലും കോഹ്‌ലിയും കുടുംബവും അദ്ദേഹത്തിൻ്റെ സ്വകാര്യ ജീവിതവുമാണ് ആദ്യം വേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.ഒന്നാം ഇന്നിംഗ്‌സിൽ മികച്ച പ്രകടനം നടത്തിയ കെ എൽ രാഹുലാണ് ആദ്യ ടെസ്റ്റിൽ കോഹ്‌ലിയുടെ നാലാം നമ്പർ സ്ലോട്ടിൽ കളിച്ചത്.എന്നാൽ രണ്ടാം മത്സരത്തിൽ ശ്രേയസ് അയ്യർ ആ പൊസിഷനിൽ കളിച്ചെങ്കിലും പരാജയപെട്ടു.