വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ രണ്ട് വിക്കറ്റ് വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് റിങ്കു സിംഗ്. അവസാന ഓവറിൽ തുടരെ വിക്കറ്റുകൾ വീണെങ്കിലും റിങ്കുവിന്റെ നിശ്ചയദാർഢ്യമാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്.
209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ 14 പന്തിൽ നാല് ബൗണ്ടറികളോടെ 22 റൺസെടുത്ത് പുറത്താകാതെ നിന്ന റിങ്കുവിന്റെ ഇന്നിഗ്സാണ് വിജയത്തിലെത്തിച്ചത്. മത്സരത്തിന് ശേഷം റിങ്കു സിംഗിന്റെ ഫിനിഷിങ് മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം അഭിഷേക് നായർ.ദീർഘകാലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരു കളിക്കാരന്റെ പക്വതയാണ് റിങ്കു പ്രകടിപ്പിച്ചതെന്ന് വെറ്ററൻ പറഞ്ഞു.
“ഇതിന് ഒരുപാട് സ്വഭാവം ആവശ്യമാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അത് ചെയ്ത ഒരാളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.ഇത് മൂന്നാം തവണയാണ് അദ്ദേഹം ഇന്ത്യയ്ക്കായി ഇത് ചെയ്യുന്നത്.5-7 വർഷമായി അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല, പക്ഷേ ഇത്രയും കാലം കളിച്ച ഒരാളുടെ പക്വതയും കഴിവും അദ്ദേഹത്തിനുണ്ട്, ”അഭിഷേക് നായർ പറഞ്ഞു.എംഎസ് ധോണിയെയും ഹാർദിക് പാണ്ഡ്യയെയും പോലെയുള്ളവർ മെൻ ഇൻ ബ്ലൂവിന് വേണ്ടി പ്രവർത്തിച്ചതിന് ശേഷം ഇന്ത്യ റിങ്കുവിൽ ഒരു പുതിയ ഫിനിഷറെ കണ്ടെത്തിയെന്ന് നായർ പറഞ്ഞു.
Rinku Singh bringing back our smiles! 😁💙pic.twitter.com/I7C0WTDTDU
— KolkataKnightRiders (@KKRiders) November 23, 2023
“ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.ഹാർദിക്കും എംഎസ് ധോണിയും ഇന്ത്യക്ക് വേണ്ടി ചെയ്തതാണ് ഇപ്പോൾ റിങ്കു ചെയ്യുന്നത്. അവർക്ക് ശേഷം ഫിനിഷറുടെ റോൾ ഇത്ര നന്നായി ചെയ്ത ആരുമില്ല.” നായർ കൂട്ടിച്ചേർത്തു.ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി, ഇനി രണ്ടാം മത്സരം നവംബർ 26 ഞായറാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും.